Monday, 30 November 2015

(കവിത)

തൊടിയിലെ കുയില്‍



തൊടിയിലെന്നെയും കാത്തിരിക്കുന്നു,മാ-
ന്തളിരു തിന്നു തിമിര്‍ത്തൊരു പൂങ്കുയില്‍
കിളിമരം ചില്ല നീട്ടുന്നു,വല്ലികള്‍,
ചൊല്ലിയാടുന്നു,സ്നേഹ സുസ്വാഗതം
.
പൂത്ത മഞ്ഞമന്ദാരമിലത്തണല്‍
മെത്ത നീര്‍ത്തി വിളിക്കുന്നുവെങ്കിലും
സദിരു തീരും വരേയ്ക്കില്ലയൊന്നിലും
കൗതുകം- ഗാന മാത്മ സങ്കീര്‍ത്തനം !

രാഗമേതെന്നറിയില്ല,നുപമ -
രാഗവൈഭവം സ്നേഹ സംഗീതിക...

തൊടിയിലെന്നെയും കാത്തിരിക്കുന്നു ,വെണ്‍
മലരുപൊട്ടി ചിരിച്ച പൂമുല്ലകള്‍
.
കറുകനാമ്പിലുണര്‍ന്ന തണ്ണീര്‍ക്കണം
നറുമണം കടം കൊള്ളുന്നു -കാറ്റിനും
ദൂരമേറെയുണ്ടിന്നിയും താണ്ടുവാന്‍
നേരമില്ലൊരു മാത്രയും നില്‍ക്കുവാന്‍ .

പൊന്നിലഞ്ഞിതറയ്ക്കുമേല്‍ താരകള്‍
ചിന്നിവീണു നിറകണ്‍മിഴിക്കവേ ,
ജാലകപ്പിന്നില്‍ നിന്നെന്‍റെ ബാലികാ-
കാലകൗതുകം മെല്ലെ ചിരിക്കയായ്.

കാത്തതാണേറെ നാളുകള്‍ നീ നിറ -
ച്ചാര്‍ത്തു ചേര്‍ന്ന വളപ്പൊട്ടുപോല്‍മനം.
വര്‍ണ്ണ ജാലങ്ങള്‍ മാഞ്ഞൂ ,സഗദ്ഗദം
കണ്ണില്‍നിന്നു മറഞ്ഞൂ കിനാവുകള്‍ ...

തൊടിയിലിപ്പൊഴുമുണ്ടു കനല്‍വഴി -
ത്താര പിന്നിട്ടതിന്‍റെ കയ്പ്പോര്‍മ്മകള്‍;
കൊലുസ്സുകള്‍ തന്‍ പരിഭവപെയ്ത്തുകള്‍
കണ്ണെഴുത്തിന്‍റെ കാളിമക്കാഴ്ചകള്‍
അഴലുകള്‍ മായ്ച്ചു മായ്ച്ചു വര്‍ണ്ണോജ്ജ്വലം
ഇഴകള്‍ ചേര്‍ക്കുന്നിളയ്ക്കു പൂംചേലയില്‍.

 പുതുമുളകളരുണോദയോല്‍സവ-
ത്തെളിമയില്‍ കൂപ്പുകൈകളാലമ്മയെ
കുമ്പിടുന്നു, ഹേമാംബരം; മാമര -
ക്കൊമ്പിലെ കുയില്‍പ്പാട്ടിന്‍റെ ചാരുത .

കുങ്കുമച്ചോപ്പു ചാലിച്ചൊരുങ്ങിയ
പൊന്‍കപോലം തുടുക്കുമഴകുകള്‍
നിത്യമാം സ്വരരാഗമേളങ്ങളാല്‍
അസ്തമയം മറക്കുന്നു സന്ധ്യകള്‍





 തൊടിയിലേക്കു വിളിപ്പൂ , സ്നേഹാര്‍ദ്രത-
യ്ക്കടിമയാണീ ചിറകറ്റ പൂങ്കുയില്‍.

(ശാന്തകുമാരി വിജയന്‍ )

Wednesday, 4 November 2015


കവിത


              മണ്ണടുപ്പ്
    



സ്വച്ചനീല വിഹായസ്സേ ജീവനുല്‍-
ഫു ല്ലമായ  നഭോമണ്ഡലങ്ങളേ
നിയതമായ  ഭ്രമണ  പഥങ്ങളില്‍
മനമുഴറി    പ്രദക്ഷിണം  ചെയ്യവേ
സൂര്യനെ   വലംവെയ്ക്കും  ധരിത്രി തന്‍
ഉള്ളില്‍ അഗ്നി  കെടാതെ  കാത്തീടുക .


മണ്ണടുപ്പിന്റെയുള്‍ ത്തീയില്‍  വെന്തൊരു
പൊന്‍  നുറുങ്ങായ് സ്വരൂപ മാര്‍ന്നുള്ളവള്‍
മാരിവില്ലു  തൊടുന്നതു  പോലൊരു
സ്നേഹ വായ്പ്പു  കൊതിക്കയാണിപ്പൊഴും.

നീല രാവില്‍ മിഴിയടക്കാതൊരു
താരകത്തിനു   കാവലായ്  നില്‍ക്കണം ...
വെണ്മുകിലിന്‍  മുഖമി രുളുമ്പൊഴാ
കാളിമയില്‍  മുഖം ചേര്‍ത്തു  നില്‍ക്കണം ....
അമ്പിളിച്ചിത്തമാനന്ദ സുസ്മിതം
 തൂകിയെന്നിടനെഞ്ചോടു  ചായണം....

പാല്‍ നിലാവു  വിളമ്പിയോരമ്പിളി
കിണ്ണവുമായി   പിന്‍ മടങ്ങീടവേ
വാതിലു   തഴുതിട്ടു  ചുമരിലെ
നിഴലിനോടഴല്‍  പങ്കു വച്ചീടണം...

രാക്കിളികള്‍ ,തരുക്കള്‍ ,രാപ്പാട്ടുകള്‍
തേങ്ങലായ്    പെരും നൊമ്പര ച്ചീളുകള്‍
കണ്ണുനീര്‍ച്ചില്ലിനപ്പുറം  നില്‍ക്കയാം
പാഴ് വഴികള്‍   മറന്നിട്ട   നോവുകള്‍ ...

രാത്രിവണ്ടി യിറങ്ങി യെത്തുന്നപോല്‍
ഇരുളു താണ്ടി  വരും  കിനാത്തെല്ലുകള്‍ -
ഇമ്പമാര്‍ന്നു  വിളമ്പണം  കണ്ണുനീ-
രുപ്പുചേരാതെ  കാത്ത കനിവുകള്‍ ...

തീ  കെടാത്തൊരു  പെണ്ണടുപ്പായ്   മനം
കാത്തു , സ്നേഹം  വിളമ്പിയോരമ്മയെ
ഇരുളിലൊറ്റയ്ക്കു പേക്ഷിച്ചു  പോയൊരെന്‍
ഉണ്ണികള്‍ക്കു   വി ശക്കാതിരിക്കണം...

മണ്ണടുപ്പിന്റെ  യുള്‍ച്ചൂടിലെ  കനല്‍ -
ക്കട്ട യെന്നുടെ  ജീവസ്സായ്  മാറവേ
വ്യോമമേ ..തിരു മാറിലെ യാലില-
ച്ചേലില്‍  നാമ ജപ മാര്‍ന്നിരി പ്പു  ഞാന്‍ .
കത്തി നില്‍പ്പുണ്ടോരെണ്ണത്തിരി   കിനാ-
വറ്റുപോകാത്ത  ഹൃത്തിന്നറകളില്‍ .
                                           
നിത്യ നീല വിഹായസ്സേ   ,സ്നേഹമേ 
നിന്നെയെന്‍ വിരല്‍ ത്തുമ്പാല്‍  തൊടുന്നു  ഞാന്‍ ...



(ശാന്തകുമാരി  വിജയന്‍ ) 

Wednesday, 30 September 2015

kavitha

തുലാവര്‍ഷം

ഇടി മുഴങ്ങുന്നു ,വിണ്ടല മേതൊരു
വാദ്യ ഘോഷത്തിമിര്‍പ്പിലാവാം , ഇനി
മഴയിരമ്പി ക്കിതച്ചോടി യെത്തിയീ
തൊടിയി ല്‍  മാമര പ്പിന്നി ലൊളി ക്കുമോ !

മിന്നലാം കൊടുവാളുമായ്  കാര്‍മുഖം
മൂടി   പിന്നാലെ യെത്തുമോ   മറ്റൊരാ.ള്‍ ?

കിടുകിടുത്തു  വിറച്ചു  ഞാനുമ്മറ-
ത്തുണു ചാരി   പെരുകുമു ല്‍ ക്കണ്ട  യാല്‍
മിഴി വിടര്‍ന്നല്ലോ  നിന്നുപോയ്  മുറ്റത്തു
ചരല്‍ മഴ പോലെ  വീഴുന്ന തുള്ളികള്‍
ഒന്നുതാണു മണലില്‍ പുതഞ്ഞു ,പി –
ന്നൊഴുകി  മെല്ലെയൊരു പെണ്മനസ്സുപോല്‍

പെരുകി വന്ന മഴയി ലെ ല്ലാം  ലയി –
ച്ചൊഴുകി—വേര്‍പ്പും നിണവും കലര്ന്നപോ ല്‍
കാവി മണ്‍ നിറമാര്‍ന്നോഴുകുന്നിതാ
മഴ :മഴ  തുലാപ്പൈയ് ത്തി ന്‍റെ യാഗമം.

ഇടി മുഴക്കം –പടവാളുലച്ചുല
ച്ചേ തു  യുദ്ധമുഖമോ  തലയ്ക്കു മേല്‍ ..?
(ശാന്തകുമാരി  വിജയന്‍)

Sunday, 7 June 2015

kavitha.




                            മഴ

മഴയെന്തൊരോമനച്ചന്തം ! കിനാവിന്‍റെ-
യിത.ള്‍  പൊഴിയുന്നതു പോലെ .

മഴ കണ്ടുനി.ല്‍ക്കുമ്പൊഴെന്നും നിലാവിന്‍റെ
മിഴി വന്നു  തഴുകുന്ന  പോലെ .

മഴ കേള്‍ക്കുവാനെന്തു മധുരം , നിനവുകള്‍-
ക്കുയിരാര്‍ന്നു  പുല്‍കുന്ന പോലെ
.
മഴയത്തിറങ്ങി  നില്‍ക്കുമ്പോ.ള്‍  പ്രണയാര്‍ദ്ര
ഭാവങ്ങള്‍  മൊട്ടിടും  പോലെ .

നാവിലേക്കൊരു  മഴ ത്തുള്ളി  വീണാല്‍ ,അമ്മ
നല്‍കിയോരമൃത കണം പോ.ല്‍.

പുതുമഴക്കിയലും സുഗന്ധം, ആത്മാവിലേ-
ക്കാഴ്ന്നിറങ്ങുന്ന പോ.ല്‍ ഹൃദ്യം.

നാമൊരുമിച്ചൊരു മഴകൊണ്ടു ജീവിത –
പ്പാതയില്‍ കൈകോര്‍ത്തു  പോകെ ...
അറിയുന്നു, മധുരവും കയ്പ്പും കരുണാര്‍ദ്ര–
മൊഴുകുന്നതാം സ്നേഹ വായ്പ്പും,
ചിരിയും  കരച്ചിലും , കണ്ണീരു മായ്ക്കുന്ന
മഴയിലൂടകലുന്ന  നോവും .
നാമിരുപേര്‍ക്കുമായാരോ മെനഞ്ഞോരീ  
സ്നേഹാംബ ര ത്തിന്‍റെ  പെയ്ത്തി.ല്‍
ചിറകു  നനഞ്ഞു  കുളിര്‍ന്നു  പറക്കെ..ഈ
മഴയെന്തൊരോമന ച്ചന്തം
.
ഈ മഴയെന്തൊരോമനച്ചിത്രം !


(ശാന്തകുമാരി വിജയന്‍)


Tuesday, 14 April 2015

കവിത.(..പാടാന്‍ )





പാടാന്‍  വയ്യ ...


വിഷുവെപ്പറ്റി   പാടാനില്ല   പാട്ടൊന്നും.,   ചുണ്ട-
ത്തിഷ്ട്മായ് വിരിയുവാന്‍  കൊന്നപ്പൂ ച്ചിരിയില്ലാ...
വിഷുവില്ലാതെയായി പ്പോയവര്‍   കണ്ണീര്‍പ്പൂക്ക-
ളുതിര്‍പ്പൂ,  ഗൃഹങ്ങളില്‍ നെടുവീര്‍പ്പുകള്‍ക്കൊപ്പം.


ഗദ്ഗദം, തേങ്ങല്‍ ,കവിള്‍ത്തടത്തില്‍  നിശ്ശബ്ദം താ-
ണൊഴുകും    കണ്നീര്‍ച്ചാലിന്‍  മൗനവും മുന്‍ നില്‍ക്കുമ്പോള്‍
 വിഷുവില്ല  , വേനലിന്‍  വെയില്‍ കാളുന്നൂ   കരി--
മുകിലിന്‍  നിറമിഴി നീളുന്നൂ  മണ്ണിന്‍  നേരെ .


അറിയില്ലിനിയെന്നു  വരുമീ തൊടികളില്‍
വെയിലിന്നിളംചിരി , മഴ തന്‍ പൊട്ടിച്ചിരി
നീലയാം രാവിന്‍  നിലാച്ചിരി ,ചേലുലാവുന്ന
കണ്കളില്‍ മിന്നി തെന്നും  കനവിന്‍ പൈമ്പാല്‍ചിരി  .


തൂവെള്ള  മന്ദാരത്തിന്‍ പൂമണം ,കുയില്‍ പ്പാട്ടിന്‍
മധുരം,മാമ്പൂവിന്‍റെ  മന്ദമാം സ്മിതം ,കാറ്റില്‍
ഉലയും കടും  നീല ശംഖു പുഷ്പ്പത്തിന്‍ നൃത്തം
ശ ലഭങ്ങള്‍ പാറുന്ന പുലര്‍വേളകള്‍ ,തുമ്പി
ച്ചിറകില്‍ പാറിപ്പോയ കറയറ്റൊരു    കാലം:
നിറയും  വെളിച്ചത്തിന്‍ ഉത്സവ ക്കാലം  വീണ്ടും

വരുമോ..?. കിനാക്കാണാം ; മേട പ്പൊന്‍കണികൊന്ന-
മലരിന്‍ ചിരി വീണ്ടും  പൂത്തു  പൂത്തു ലയട്ടെ .


(ശാന്തകുമാരി  വിജയന്‍)




kavitha--pacha kkonna


പച്ചക്കൊന്ന


പൂക്കണി കാണാനാറ്റു നോ റ്റി രു ന്നോരെ.ന്‍ ഹൃത്തി.ല്‍
കണിക്കൊന്ന തന്‍ പച്ച ച്ചിരി നോവേറ്റുന്നല്ലോ.
വിഷു വില്ലെന്നോ, പ്രിയ മാര്‍ന്നൊരീ സഖിയിന്നു
ചമയങ്ങളി ല്ലാതെ നിസ്വയായ് നി.ല്പ്പാണല്ലോ


മീനമാസത്തി.ല്‍ കണ്ടേ.ന്‍ കനക ശ്രീയാ.ല്‍ മൂടി
പൂത്തു പൂത്തുലഞ്ഞോളെ; ഇപ്പോഴോ ദു:ഖാര്‍ത്തയായ്
സ്വര്‍ണ്ണ ഭംഗിക.ള്‍ ചേരാതൊരു പച്ച ചേലത.ന്‍
മറവി.ല്‍ നിസ്സംഗയായ് നില്ക്കുന്നൂ , കണിക്കൊന്ന !

മേടമേ, പുലര്‍വെ ട്ടം കണിത്താലമായെ ന്‍റെ
കുടിലിന്‍ നേരെ നാളെയുയര്‍ന്നാ ല്‍ -- അതേ പോരും :
ഭാഗ്യമായെണ്ണാം നിന്‍റെ യേതു ദാനവും പ്രകൃ—
തീശ്വരീ തൃക്ക.ണ്കളാ ല്‍ നീയനുഗ്രഹിച്ചാലും .

പൂക്കളും കനികളും ധാന്യവും പച്ചപ്പുമായ്
ഇളതന്‍ മടിത്തടം നിറഞ്ഞേ നിന്നാ.ല്‍ മതി .
മേട പ്പൊ.ന്‍ കണി പ്പൂവു ചന്തയി.ല്‍ തേടാതെന്‍റെ
മക്കള്‍ക്കു തൊടിയിലെ നിറവായ്‌ ...നീ വന്നാലും !


(ശാന്തകുമാരി വിജയന്‍)

Monday, 6 April 2015

കവിത

തീപ്പുലരി



സൂര്യ പ്രസാദം തുടുക്കും തൊടികളി.ല്‍
മിഴി നീട്ടി നില്ക്കു ന്നു ചിത്തം.

.
ഇരുള്‍ മെല്ലെ നീങ്ങി, കിഴക്കുണ.ര്‍ന്നംബര-
ച്ചന്തം നുകര്‍ന്നു നില്‍ക്കു മ്പോ.ള്‍,
പുലരി വന്നെത്തുന്നതും പുഞ്ചിരിക്കൊണ്ടു
പൂവാടിയില്‍ വി.ണ്‍വിളക്കി.ന്‍
തിരി നീട്ടി നിന്നു മല.ര്‍ വിട.ര്‍ത്തു ന്നതും ,
തൂമഞ്ഞു നീരിന്‍റെ കൈയ്യാ.ല്‍
പനിനീര്‍ ദളങ്ങ.ള്‍ ഹിമകണം നീട്ടിയും ,
കിളിമൊഴിപ്പാട്ടി.ല്‍ ലയിച്ചും
പുഴകളില്‍ മുങ്ങി നിവര്‍ന്നും ,വെയില്‍ച്ചിരി
ചൂടി പടിവാതിലോളം
തോഴിയായ് വന്നു പതിറ്റടിപൂവിനെ
തൊട്ടും, കവി.ള്‍ തട്ടിലാകെ
കുങ്കുമം ചാര്‍ത്തി കടന്നു പോകുന്നതും
ചന്തമാണെപ്പോഴും...എന്നാല്‍ .


പുലരി ചോരക്കളം താണ്ടി വന്നാ.ല്‍, കൊടും
കാറ്റുപോ.ല്‍ വാര്‍ത്തക.ള്‍ വന്നാ.ല്‍ ,

നെഞ്ചു വെട്ടിപ്പിളര്‍ന്നാ രോ തെരുവിലെ –
ന്നാര്‍ത്തനാദം പെയ്തു വന്നാ.ല്‍

കൂടപ്പിറപ്പിന്‍റെ ചോരത്തളത്തിലൂ –
ടാരോ കൊടുവാളുമേന്തി
പാഞ്ഞു പോകുമ്പോള്‍, തെരുവോരമൊക്കെയും
തീ വെന്തു വെന്തമരുമ്പോ.ള്‍
കണ്‍ക.ള്‍ തുറന്നിരിക്കാവതല്ലാ നിണ-
ച്ചാലിലെന്‍ കാ.ല്‍. പുതഞ്ഞാലും
ആര്‍ത്തനാദം വന്നലച്ചു കേണെന്‍റെ കാ-
തോരം തകര്‍ത്തു പോയാലും ,

ഉള്ളിലേക്കാഞ്ഞെടുക്കുന്ന ശ്വാസത്തിലെ.ന്‍
കൂടപ്പിറപ്പിന്‍റെ ചോര
തീരെ തണുത്തുറഞ്ഞെന്നു തെരുവിലെ
പാഴ്മണം കൊണ്ടറിയുമ്പോ.ള്‍.....

തുടരുന്നു കൊല്ലും കൊലയും, മുറവിളി
ഭ്രാന്തും , വിറളി പിടിച്ചോ.ര്‍
ചുടലക്കളം പങ്കുവെച്ചു വെച്ചുന്മാദ-
നൃത്തം തുടര്‍ന്നു പോകുമ്പോ.ള്‍

പുലരികള്‍ , ഉച്ചകള്‍, രാത്രിക.ള്‍ ഭീതിദ-
മേതു വിനാഴിക പോലും
അറിയാതെ പോകട്ടെ- ഒരുനാ.ള്‍ പുലരിയി.ല്‍
പൂമണം മണ്ണിലേക്കെങ്ങാ.ന്‍
ഒരുവേള മെല്ലെ കടന്നുവന്നാ.ല്‍...അന്നു
മതി,യെന്‍ മിഴിക.ള്‍ തുറക്കാ.ന്‍
.അന്നുമതി ,എന്‍ മിഴിക.ള്‍ തുറക്കാ.ന്‍!

(ശാന്തകുമാരി വിജയന്‍)

കവിത

Santhakumari Vijayan
Santhakumari Vijayan8:17pm Apr 5
( കവിത)
തീപ്പുലരി

സൂര്യ പ്രസാദം തുടുക്കും തൊടികളി.ല്‍
മിഴി നീട്ടി നില്ക്കു ന്നു ചിത്തം..

ഇരുള്‍ മെല്ലെ നീങ്ങി, കിഴക്കുണ.ര്‍ന്നംബര-
ച്ചന്തം നുകര്‍ന്നു നില്‍ക്കു മ്പോ.ള്‍,
പുലരി വന്നെത്തുന്നതും പുഞ്ചിരിക്കൊണ്ടു
പൂവാടിയില്‍ വി.ണ്‍വിളക്കി.ന്‍
തിരി നീട്ടി നിന്നു മല.ര്‍ വിട.ര്‍ത്തു ന്നതും ,
തൂമഞ്ഞു നീരിന്‍റെ കൈയ്യാ.ല്‍
പനിനീര്‍ ദളങ്ങ.ള്‍ ഹിമകണം നീട്ടിയും ,
കിളിമൊഴിപ്പാട്ടി.ല്‍ ലയിച്ചും
പുഴകളില്‍ മുങ്ങി നിവര്‍ന്നും ,വെയില്‍ച്ചിരി
ചൂടി പടിവാതിലോളം
തോഴിയായ് വന്നു പതിറ്റടിപൂവിനെ
തൊട്ടും, കവി.ള്‍ തട്ടിലാകെ
കുങ്കുമം ചാര്‍ത്തി കടന്നു പോകുന്നതും
ചന്തമാണെപ്പോഴും...എന്നാല്‍ .

പുലരി ചോരക്കളം താണ്ടി വന്നാ.ല്‍, കൊടും
കാറ്റുപോ.ല്‍ വാര്‍ത്തക.ള്‍ വന്നാ.ല്‍ ,
നെഞ്ചു വെട്ടിപ്പിളര്‍ന്നാ രോ തെരുവിലെ –
ന്നാര്‍ത്തനാദം പെയ്തു വന്നാ.ല്‍
കൂടപ്പിറപ്പിന്‍റെ ചോരത്തളത്തിലൂ –
ടാരോ കൊടുവാളുമേന്തി
പാഞ്ഞു പോകുമ്പോള്‍, തെരുവോരമൊക്കെയും
തീ വെന്തു വെന്തമരുമ്പോ.ള്‍
കണ്‍ക.ള്‍ തുറന്നിരിക്കാവതല്ലാ നിണ-
ച്ചാലിലെന്‍ കാ.ല്‍. പുതഞ്ഞാലും
ആര്‍ത്തനാദം വന്നലച്ചു കേണെന്‍റെ കാ-
തോരം തകര്‍ത്തു പോയാലും ,

ഉള്ളിലേക്കാഞ്ഞെടുക്കുന്ന ശ്വാസത്തിലെ.ന്‍
കൂടപ്പിറപ്പിന്‍റെ ചോര
തീരെ തണുത്തുറഞ്ഞെന്നു തെരുവിലെ
പാഴ്മണം കൊണ്ടറിയുമ്പോ.ള്‍.....

തുടരുന്നു കൊല്ലും കൊലയും, മുറവിളി
ഭ്രാന്തും , വിറളി പിടിച്ചോ.ര്‍
ചുടലക്കളം പങ്കുവെച്ചു വെച്ചുന്മാദ-
നൃത്തം തുടര്‍ന്നു പോകുമ്പോ.ള്‍

പുലരികള്‍ , ഉച്ചകള്‍, രാത്രിക.ള്‍ ഭീതിദ-
മേതു വിനാഴിക പോലും
അറിയാതെ പോകട്ടെ- ഒരുനാ.ള്‍ പുലരിയി.ല്‍
പൂമണം മണ്ണിലേക്കെങ്ങാ.ന്‍
ഒരുവേള മെല്ലെ കടന്നുവന്നാ.ല്‍...അന്നു
മതി,യെന്‍ മിഴിക.ള്‍ തുറക്കാ.ന്‍

.അന്നുമതി ,എന്‍ മിഴിക.ള്‍ തുറക്കാ.ന്‍!

(ശാന്തകുമാരി വിജയന്‍)

Friday, 16 January 2015

കവിത (ഇരിങ്ങോള്‍ )




കവിത

ഇരിങ്ങോ.ള്‍  കാവ്


വരിക, വാസന്തപ്പൊലിമ  .ന്‍ വാഴ്വു –
വണങ്ങി നില്‍ക്കുവാ.ന്‍ വരൂ ,സഹജരെ
നമുക്കൊരേ മാതാവിനിയുമീ മണ്ണി.ല്‍
പിറക്കുവോര്‍ക്കുമീ,വരേണ്യ താ.ന്‍ തുണ.
.വനദൈവങ്ങളേ, വിളിച്ചിരുത്തുകീ
വരദയെ, ശ്രീല വനകുമാരിയെ .

കിളിക്കൊക്കില്‍  നാദപ്രസാദവും തീര്‍ഥ-
പ്രവാഹമായ് സുമസുഗന്ധവും നീട്ടി
ഒരു ദേവി, വനക്കുളിരുടലാര്‍ന്നു,
തപസ്സുയിരാര്‍ന്നു, കുടിയിരിക്കുന്നൂ.

ഒരു വര്‍ണ്ണത്തുമ്പിച്ചിറകുപോ.ല്‍ നേര്‍മ്മ –
യറിയുവോ.ള്‍, ഇരു.ള്‍ നിഴലും ,വെണ്മയും
ഒരുപോലുണ്ണുവോ.ള്‍  ഇവ.ള്‍  നിലാവിലും
നിറനിലാവായി മനസ്സു പോറ്റുവോ.ള്‍.
ഇവള്‍ കരം കൂപ്പി ഭയന്നു നില്‍ക്കുന്നൂ
തളിരുപോലിവ.ള്‍ വിറച്ചു തുള്ളുന്നൂ.

        2
മഹാവൃക്ഷങ്ങളെ, തഴുകുക കാല്‍ക്ക.ല്‍
തളര്‍ന്നിരുന്നു കേഴുമീ വനാംബയെ .
ഹരിത യൗവ്വനത്തഴപ്പു പോലിവ-
ളൊരു പൂങ്കമ്പിന്‍റെ തണ.ല്‍ത്തണുപ്പിലൂ-
ടണഞ്ഞതും ,വര്‍ണ്ണശബള സ്വപ്‌നങ്ങ.ള്‍
വിടര്‍ന്ന  നാളുകളകന്നുപോയതും,

ആരണ്യനീലിമയിവളറിയാതെ
കരളിലെ കുളിര്‍ത്തടാകമായതും ,
സഖിമാരേവരുമകന്നിവ.ള്‍  ഒറ്റ-
‘’യ്ക്കിരിക്കുവോ’’ളായി തപം തുടര്‍ന്നതും
അറിയുവോരെങ്ങള്‍ , മനസ്വിനീ ,ശാന്തി –
കുടീരമാണു നി.ന്‍ മടിത്തടം തായേ .
വനദേവിയിതാ ,കുടിയിരിക്കുന്നൂ
വിരിപന്ത.ല്‍ക്കീഴില്‍  മഹോത്സവാഹ്ലാദം .
ചിറകുകള്‍ പാടിപ്പറക്കാതെ, കണ്ഠം
തെളിഞ്ഞുപാടാതെ,  ഇതള്‍ നിവരാതെ 
ഒരു നിമിഷമില്ലിവിടെ--ജീവിതം
മഹോത്സവം--ദേവിയിരിക്കുന്നൂ സ്വപ്ന-
നിലീനയായ് ,നീല പ്പുടവ മൂടിയോള്‍ .
           3
തളിരിനമ്മയായ്, തരുക്കള്‍ക്കമ്മയായ്
തൃണാങ്കുരങ്ങ.ള്‍ക്കു  പയസ്വിനിയായി ,
പഴുത്തില പോലെയിടയ്ക്കു വന്നെത്തും
മനുജനമ്മയായ്  കുടിയിരിപ്പോളെ
തൊഴുന്നേനോരോരോ തളിരിരിനുമെ.ന്‍ കാ.ല്‍
പതിയുമോരോരോ  മണല്‍ക്കുരുന്നിനും
തൊഴുതു നില്‍ക്കുമീ മിഴികളിലമ്മേ
നിറയുക ,വന്നു നിറയുക, എന്നും
നിറഞ്ഞു വാഴുക....നിറവായ്‌  വാഴുക.,,
    (ശാന്തകുമാരി വിജയന്‍ )