മഴ
മഴയെന്തൊരോമനച്ചന്തം !
കിനാവിന്‍റെ-
യിത.ള്‍ പൊഴിയുന്നതു പോലെ .
മഴ കണ്ടുനി.ല്‍ക്കുമ്പൊഴെന്നും
നിലാവിന്‍റെ
മിഴി വന്നു തഴുകുന്ന
പോലെ .
മഴ കേള്‍ക്കുവാനെന്തു മധുരം
, നിനവുകള്‍-
ക്കുയിരാര്‍ന്നു പുല്‍കുന്ന പോലെ
.
മഴയത്തിറങ്ങി നില്‍ക്കുമ്പോ.ള്‍ പ്രണയാര്‍ദ്ര
ഭാവങ്ങള്‍ മൊട്ടിടും
പോലെ .
നാവിലേക്കൊരു മഴ ത്തുള്ളി
വീണാല്‍ ,അമ്മ
നല്‍കിയോരമൃത കണം പോ.ല്‍.
പുതുമഴക്കിയലും സുഗന്ധം, ആത്മാവിലേ-
ക്കാഴ്ന്നിറങ്ങുന്ന പോ.ല്‍
ഹൃദ്യം.
നാമൊരുമിച്ചൊരു മഴകൊണ്ടു
ജീവിത –
പ്പാതയില്‍ കൈകോര്‍ത്തു പോകെ ...
അറിയുന്നു, മധുരവും
കയ്പ്പും കരുണാര്‍ദ്ര–
മൊഴുകുന്നതാം സ്നേഹ
വായ്പ്പും,
ചിരിയും കരച്ചിലും , കണ്ണീരു മായ്ക്കുന്ന
മഴയിലൂടകലുന്ന നോവും .
നാമിരുപേര്‍ക്കുമായാരോ
മെനഞ്ഞോരീ
സ്നേഹാംബ ര ത്തിന്‍റെ പെയ്ത്തി.ല്‍
ചിറകു നനഞ്ഞു
കുളിര്‍ന്നു പറക്കെ..ഈ
മഴയെന്തൊരോമന ച്ചന്തം
.
ഈ മഴയെന്തൊരോമനച്ചിത്രം !
(ശാന്തകുമാരി വിജയന്‍)