Wednesday, 4 November 2015


കവിത


              മണ്ണടുപ്പ്
    



സ്വച്ചനീല വിഹായസ്സേ ജീവനുല്‍-
ഫു ല്ലമായ  നഭോമണ്ഡലങ്ങളേ
നിയതമായ  ഭ്രമണ  പഥങ്ങളില്‍
മനമുഴറി    പ്രദക്ഷിണം  ചെയ്യവേ
സൂര്യനെ   വലംവെയ്ക്കും  ധരിത്രി തന്‍
ഉള്ളില്‍ അഗ്നി  കെടാതെ  കാത്തീടുക .


മണ്ണടുപ്പിന്റെയുള്‍ ത്തീയില്‍  വെന്തൊരു
പൊന്‍  നുറുങ്ങായ് സ്വരൂപ മാര്‍ന്നുള്ളവള്‍
മാരിവില്ലു  തൊടുന്നതു  പോലൊരു
സ്നേഹ വായ്പ്പു  കൊതിക്കയാണിപ്പൊഴും.

നീല രാവില്‍ മിഴിയടക്കാതൊരു
താരകത്തിനു   കാവലായ്  നില്‍ക്കണം ...
വെണ്മുകിലിന്‍  മുഖമി രുളുമ്പൊഴാ
കാളിമയില്‍  മുഖം ചേര്‍ത്തു  നില്‍ക്കണം ....
അമ്പിളിച്ചിത്തമാനന്ദ സുസ്മിതം
 തൂകിയെന്നിടനെഞ്ചോടു  ചായണം....

പാല്‍ നിലാവു  വിളമ്പിയോരമ്പിളി
കിണ്ണവുമായി   പിന്‍ മടങ്ങീടവേ
വാതിലു   തഴുതിട്ടു  ചുമരിലെ
നിഴലിനോടഴല്‍  പങ്കു വച്ചീടണം...

രാക്കിളികള്‍ ,തരുക്കള്‍ ,രാപ്പാട്ടുകള്‍
തേങ്ങലായ്    പെരും നൊമ്പര ച്ചീളുകള്‍
കണ്ണുനീര്‍ച്ചില്ലിനപ്പുറം  നില്‍ക്കയാം
പാഴ് വഴികള്‍   മറന്നിട്ട   നോവുകള്‍ ...

രാത്രിവണ്ടി യിറങ്ങി യെത്തുന്നപോല്‍
ഇരുളു താണ്ടി  വരും  കിനാത്തെല്ലുകള്‍ -
ഇമ്പമാര്‍ന്നു  വിളമ്പണം  കണ്ണുനീ-
രുപ്പുചേരാതെ  കാത്ത കനിവുകള്‍ ...

തീ  കെടാത്തൊരു  പെണ്ണടുപ്പായ്   മനം
കാത്തു , സ്നേഹം  വിളമ്പിയോരമ്മയെ
ഇരുളിലൊറ്റയ്ക്കു പേക്ഷിച്ചു  പോയൊരെന്‍
ഉണ്ണികള്‍ക്കു   വി ശക്കാതിരിക്കണം...

മണ്ണടുപ്പിന്റെ  യുള്‍ച്ചൂടിലെ  കനല്‍ -
ക്കട്ട യെന്നുടെ  ജീവസ്സായ്  മാറവേ
വ്യോമമേ ..തിരു മാറിലെ യാലില-
ച്ചേലില്‍  നാമ ജപ മാര്‍ന്നിരി പ്പു  ഞാന്‍ .
കത്തി നില്‍പ്പുണ്ടോരെണ്ണത്തിരി   കിനാ-
വറ്റുപോകാത്ത  ഹൃത്തിന്നറകളില്‍ .
                                           
നിത്യ നീല വിഹായസ്സേ   ,സ്നേഹമേ 
നിന്നെയെന്‍ വിരല്‍ ത്തുമ്പാല്‍  തൊടുന്നു  ഞാന്‍ ...



(ശാന്തകുമാരി  വിജയന്‍ ) 

2 comments:

  1. സൂര്യ മാനസം നമാമ്യഹം.....

    ReplyDelete
  2. തീ കെടാത്തൊരു പെണ്ണടുപ്പായ് മനം
    കാത്തു , സ്നേഹം വിളമ്പിയോരമ്മയെ
    ഇരുളിലൊറ്റയ്ക്കു പേക്ഷിച്ചു പോയൊരെന്‍
    ഉണ്ണികള്‍ക്കു വി ശക്കാതിരിക്കണം... മനോഹരമായ രചന.

    ReplyDelete