Wednesday, 18 June 2014



കവിത                            
            ചിറക്


മഴ  നനഞ്ഞു കുതിര്‍ന്നൊരു  പക്ഷി മാ-
ഞ്ചില്ലയില്‍  വന്നിരുന്നതായ്  കണ്ടു  ഞാ.ന്‍ .

നേരമൊട്ടു  പുലര്‍ന്നതേയുള്ളൂ    ;തൂ –
വെട്ടവുമായ്  കിഴക്കുണരുമ്പൊഴേ
ചിറകുതോര്‍ത്താനിരി ക്കുമതി.ന്‍   ചെറു-
കണ്‍കളി ല്‍  നോക്കി  ഞാ.ന്‍  വെറും കൗതുകം
ചേര്‍ത്തു   ചോദിച്ചുപോയ്- വിശക്കുന്നുവോ?
ചോറുരുള   തരട്ടെയോ ?  ദാഹനീര്‍ 
വേണമെന്നോ ?  തണുവു നിറഞ്ഞൊരെ.ന്‍
കിണറില്‍  നിന്നു   ഞാ.ന്‍   കോരി വിളമ്പിടാം...

മനസ്സില്‍ നിന്നൂറി  നിറയുന്ന  സ്നേഹനീ.ര്‍
വഴിയുമെന്‍  ഹൃത്തടാകത്തി.ല്‍  നിന്നുഞാ.ന്‍
തെളിമയാര്‍ന്ന  കുടിനീ.ര്‍  പകുത്തിടാം
ചിറകു തോര്‍ത്തി വരിക  വിഹംഗമേ ...

വളരെ ദൂരം പറന്നതാകാം  : കൊടും
വേനലിന്‍  കന.ല്‍  ചൂടി.ല്‍  കരിഞ്ഞപോ.ല്‍
അഴകുചേരാത്ത  ചിറകുകള്‍  മങ്ങിയും
ചെളി പുരണ്ടും  നനഞ്ഞു മിരിക്കയോ !

വരിക  നീ ,പുരമുറ്റത്തു   മാന്തണ .ല്‍-
പ്പരവതാനി  വിരിച്ചു  വിളിപ്പു   ഞാന്‍ .
വരിക  ,ഞാന്‍  വിതറിത്തരും   വറ്റുക ള്‍
കൊത്തി യെന്‍റെയീ   മുറ്റത്തിരിക്കുക.

ഏറെ നാളായ്  ചിറകടി യൊച്ചയും
കാത്തു   കാതോര്‍ത്തിരുന്നവളാണു  ഞാ ന്‍  .
ചിറകിലൊന്നു  തളര്‍ന്നു പോയോളിവ ള്‍-
ക്കൊരു ചിറകായി  ചേര്‍ന്നു  പറക്കുക ...!

(ശാന്തകുമാരി  വിജയന്‍ )