വേനല്‍
വേനലിന്‍ വെയില്‍ത്തീ കടുക്കുന്നൊരീ
വിണ്ണു തൊട്ടു നമിക്കുകയാണു ഞാന്‍.
വേനല്‍ കത്തുന്നു ..കാട്ടുതീ വീണുടല്‍
വെന്തു പൊള്ളിക്കരയുന്നു കാടകം.
വേനല്‍
മുത്തുന്നു.. വെണ്മണല്‍ത്തട്ടിലായ്
വേച്ചുനീങ്ങുന്നു നീരൊഴുക്കിന്‍ വഴി.
വേനല്‍ നീട്ടുന്നു കാനല്‍ജലം ..വയല്‍-
വേല ചെയ്തു
മെയ്പൊള്ളി വേവുന്നവര്‍
വിണ്ണിലേക്കു മിഴി നീട്ടി—വെണ്‍മുകില്‍
ക്കണ്ണിലില്ല കരുണ
പൊഴിയുവാന്‍ .
പാത ചേര്‍ന്നു പഥികന്‍റെ കാലടി -
പ്പാടുവീണ പുല്‍നാമ്പും കരിഞ്ഞു പോയ്,
വേലിയോരത്തു പച്ചിലപ്പൊന്ത തന്‍
ചേലയില്ല പൊന്‍
പൂക്കള്‍ക്കു ചുറ്റുവാന്‍.
താമരക്കുളം വറ്റുന്നു, പക്ഷികള്‍
താണുവന്നില്ല പാട്ടുമായ് കൂടുവാന്‍ .
ചില്ലയില്ല ചേക്കേറുവാന്‍
,ഇല്ലില –
ച്ചാര്‍ത്തണി
വിരിപ്പന്തലും പൂക്കളും.
കന്നിമുട്ട
വിരിയിക്കുവാന്‍ ചെറു –
കൂടുവെച്ച കിളിക്കുമില്ലാശ്രയം .
ജ്വാലയായ് വെയില്‍ നീളുന്നു , മാനവ –
സ്വാര്‍ഥമോഹമതിന്‍റെ നല്ലിന്ധനം.
വേനലാളും മനസ്സുകള്‍ക്കുള്ളിലും
വേഗമെത്തുമോ സ്നേഹവര്‍ഷാംഗന...?
ശാന്തകുമാരി വിജയന്‍