Monday, 1 December 2014

കവിത -- സാന്ത്വനം.







                        സാന്ത്വനം



നീ യേതിരുളിന്‍റെ   മറവില്‍ നോവുമ്പൊഴും
 ഞാനുണ്ട്,  തിരി വെട്ടമായി.

നീ യേതൊരാഴത്തിലേക്കു  മുങ്ങുമ്പൊഴും
കുളിരായി ഞാനുണ്ടു  കൂടെ .

കൊടുവേനലില്‍  നീയെരിയുകില്‍  ഞാന്‍ മുകില്‍
തണുവായി  നിന്നില്‍  വീണലിയാം .

വേനലില്ലാതെ ,ഇരുട്ടുമില്ലാതെ  തൂ-
മഞ്ഞിന്‍  തണുപ്പും  വെളുപ്പും
നിറയട്ടെ  നിന്നില്‍ , ഞാന്‍ ഒരു സ്വപ്ന ചാരുത
പകരുന്ന  പൂക്കാലമാകാം ...


(ശാന്തകുമാരി  വിജയന്‍ )


2 comments:

  1. വന്ദനം ....
    എന്റെ കൂടപ്പിറപ്പുകള്‍ക്ക് .

    ReplyDelete
  2. നീ യേതൊരാഴത്തിലേക്കു മുങ്ങുമ്പൊഴും
    കുളിരായി ഞാനുണ്ടു കൂടെ .
    അവസരോചിതം

    ReplyDelete