സാന്ത്വനം
നീ യേതിരുളിന്റെ മറവില്‍ നോവുമ്പൊഴും
ഞാനുണ്ട്, തിരി വെട്ടമായി.
നീ യേതൊരാഴത്തിലേക്കു മുങ്ങുമ്പൊഴും
കുളിരായി ഞാനുണ്ടു കൂടെ .
കൊടുവേനലില്‍ നീയെരിയുകില്‍ ഞാന്‍ മുകില്‍
തണുവായി നിന്നില്‍ വീണലിയാം .
വേനലില്ലാതെ ,ഇരുട്ടുമില്ലാതെ തൂ-
മഞ്ഞിന് തണുപ്പും വെളുപ്പും
നിറയട്ടെ നിന്നില്‍ , ഞാന്‍ ഒരു സ്വപ്ന ചാരുത
പകരുന്ന പൂക്കാലമാകാം ...
(ശാന്തകുമാരി വിജയന് )
വന്ദനം ....
ReplyDeleteഎന്റെ കൂടപ്പിറപ്പുകള്‍ക്ക് .
നീ യേതൊരാഴത്തിലേക്കു മുങ്ങുമ്പൊഴും
ReplyDeleteകുളിരായി ഞാനുണ്ടു കൂടെ .
അവസരോചിതം