സൂര്യകാന്തി
പൂവൊന്നുമില്ലെന്റെ വാടിയില്‍ പൂമണം
തേടി വരാറില്ല ,തെന്നല്‍ പോലും .
ഇതളൂര്‍ന്നു വീണതാം സ്വപ്നമൊന്നുണ്ടൊരു
കോണിലായ് പ ടു മുള പൊട്ടി നില്പ്പൂ .
ഇരുള് മൂടും പാഴിലക്കൂനയ്ക്കരികില്‍ പൂ-
ചൂടാനായ് മുക്കുറ്റി കാത്തു നില്പ്പൂ .
കാലിടറി ക്കൊണ്ടു ഞാനീ വഴികളില്‍
മുള്ളിനും നോവറിയിച്ചിടാതെ
കണ്ണു തുടച്ചെന്റെ സങ്കടക്കെട്ടുകള്‍
മാറത്തടുക്കി പകച്ചു നില്‍ക്കെ ,
കാല്‍ച്ചോട്ടില്‍ വീണു കറുക ചോദിച്ചതെന്
കണ്‍കളില്‍ തേങ്ങിയോരശ്രു ബിന്ദു.-
''ഏഴയാണെങ്കിലും നിന്നുടെ നൊമ്പര -
പ്പാതി ഞാനേല്ക്കാം , ഉടപ്പിറപ്പേ...''
മതി - മൊഴിയാടുന്ന പുല്‍ക്കുരുന്നേ , നിന്റെ
ഇമകളില്‍ മിന്നുന്ന സ്നേഹ ബിന്ദു
തെളിയിച്ചു നില്‍ക്കയാണാകാശം , തുടു തുടു -
ത്തൊരു സൂ ര്യകാന്തി യാകുന്നു ചിത്തം.
( ശാന്തകുമാരി വിജയന് )
സൂര്യാര്പ്പണം...
ReplyDeleteThis comment has been removed by the author.
ReplyDeleteമതി - മൊഴിയാടുന്ന പുല്‍ക്കുരുന്നേ , നിന്റെ
ReplyDeleteഇമകളില്‍ മിന്നുന്ന സ്നേഹ ബിന്ദു
തെളിയിച്ചു നില്‍ക്കയാണാകാശം , തുടു തുടു -
ത്തൊരു സൂ ര്യകാന്തി യാകുന്നു ചിത്തം.
മനോഹരം, വശ്യം, വാചാലം.
നോവു പകുക്കാന്‍ ഒരാള്‍ കൂടെയുണ്ടെങ്കില്‍ വേവില്ല നോവുകള്‍ എളുപ്പം ...ഹൃദ്യമായ വായന തന്നു ഈ മനോഹരമായ കവിത ...'മരനെയല്ല മണാളനെയല്ല നിന് ..മാനംകാക്കുമോരാങ്ങള യെ ...."എന്ന onv യുടെ വരിയും ഓര്‍മ്മവന്നു ... ഉടപ്പിറപ്പേ...'എന്ന വിളികേട്ടപ്പോള്‍
ReplyDelete