Monday, 22 September 2014

ഗാനം

                 



                                                 കറുകയായ്



ദേവാലയാങ്കണ  കറുകയായ്     തീര്‍ന്നൊരെന്‍
ജന്മം  നിന്‍  കാല്‍ക്കീഴിലല്ലോ...

 എന്‍  മിഴി പ്പീലിയില്‍  തങ്ങും  നീര്‍ത്തുള്ളികള്‍
തൃക്കരം നീട്ടി  നീ മായ്ക്കുകില്ലേ ...
ദേവാ, നിന്‍  തിരു മിഴി കോണിലെ  കര്‍പ്പൂര -
പ്രഭയെന്‍റെ  നേര്‍ക്കൊന്നു  നീളുകില്ലേ..?

തൊഴു കൈയ്യുമായ്  നിന്‍ പ്രദക്ഷിണ  വഴിയില്‍ ഞാന്‍
കാലങ്ങളായ്  കാത്തു നില്‍ക്കയല്ലോ..


ആയിരം കാല്‍പ്പാദപതനമേറ്റാലുമീ
കറുക തലപ്പിനു  നോവുകില്ലാ...
നിന്നെ വലംവച്ചു വച്ചെന്‍റെ  ദൈന്യങ്ങ--
ളൊക്കെയും  നീ യേറ്റു വാങ്ങിയല്ലോ !


ദേവാ, നിന്നായിരം  നാമ പുഷ്പ ങ്ങള്‍ ഞാന്‍
തൃ ക്കാലടികളില്‍  ചേര്‍ത്തു വെയ്ക്കെ ,
പഞ്ചാമൃതം   തൊട്ട  വിരലിനാല്‍ നീയെന്‍റെ
ഹൃദയ മണിവീണയിലൊന്നു  തൊട്ടാല്‍ ...

നിന്‍  മുഖ ദര്‍ശ ന പുണ്യത്താലെന്‍റെയീ
ജന്മം  സഫലമായ്  തീരുമല്ലോ ...
ദേവാലയാങ്കണ  കറുക യായ്  തീര്‍ന്നൊരെന്‍
 ജന്മം  നിന്‍ കാല്‍ക്കീഴിലല്ലോ...
ദേവാ.. ദേവാ ..


(ശാന്തകുമാരി വിജയന്‍)

2 comments:

  1. ദേവ പാദങ്ങളില്‍...

    ReplyDelete

  2. ഈ ഗാനം അസ്സൽ കവിതതന്നെയാണ്‌. ആകാശവാണി ലളിത സംഗീതപാഠത്തിലേക്ക്‌ അയച്ചുകൊടുത്തുകൂടെ?

    ReplyDelete