പുഴ
പുഴയോരമെത്രയും വിജനമായ്,ഇവിടെയീ
സന്ധ്യയും ഇരുളും,ഈ കാറ്റും,
ആയിരം കാലടിപ്പാടുകളും,ഈ മണ്ണില്‍
ആര്‍ദ്രമായ് വീഴും നിലാവും,
പുഴയേറ്റുപാടുന്ന ,പഥികരുടെ പാട്ടിനാ-
ലിടനെഞ്ചിലുലയുന്ന നോവും.
വിധുരമാത്മാവിന്റെ, തിരുമുറിവിലൂറുന്ന
നിണമായി നീറിനില്ക്കുന്നു .
ആയിരം കൈവഴികള്‍ കൂടിപ്പിണഞ്ഞുല –
ഞ്ഞെങ്ങുനിന്നോഴുകിയെത്തുന്നൂ
അവിരാമമെവിടെക്കൊഴുകി നീങ്ങുന്നുവോ
പുഴ –ആ സമുദ്രവുമെങ്ങോ
അറിവില്ലിതൊന്നും കരഞ്ഞും കലമ്പിയും
പുഴ തേങ്ങി നീങ്ങുന്നതൊന്നേ
കാണ്മൂ – വനാന്തരപ്പച്ചയും കരിമേഘ-
നിഴലുമീ തെളിനീരലയി.ല്‍ .
ആഴമളക്കുവാനാവതില്ലാ,തോണി-
യ്ക്കമരത്തിരിപ്പോനുമൊപ്പം,
ഒട്ടു കളിചിരി മേളമൊത്തക്കരെ
തോണിയിറങ്ങുന്നവര്‍ക്കും .
ഇടയ്ക്കിടെ വേന.ല്‍ കനിവെന്യേ ,തന് നിറ –
വൊക്കെ കവ.ര്‍ന്നെടുക്കുമ്പോള്‍
തെളിയുന്നതുണ്ടു നിരാലംബയാമിവ.ള്‍
നോവൊളിപ്പിക്കും ചുഴിക.ള്‍.
ആരോരുമോരാതെ ഓരോ മനസ്സിലും
ആയിരം ചുഴിതീ.ര്‍.ത്തൊഴുകും
പുഴയുണ്ട് , വനനിര ചൂഴ്ന്നുനില്‍ക്കുംപുഴ-
ക്കരയിലൂടകലുന്നു പഥികര്‍.
നോവും കിനാവുമൊളിപ്പിച്ച നെഞ്ചക-
ത്തേറെയുണ്ടിരുളിന്‍ കയങ്ങ.ള്‍
അനവധി ജന്മങ്ങള് കൈമാറിയിവളി.ല്‍ വ-
വന്നടിയുമാത്മാവിന്‍ വ്യഥക.ള്‍ .
വിധിനിയോഗങ്ങളാല്‍ പല രൂപമാര്‍ന്നുള്ള
ശിലകളായ് എത്ര സ്വപ്നങ്ങ.ള്‍ .
അവയെ നാമെണ്ണുന്നു കാലമാം ശില്പി ത.ന്
കല്പനാസാകല്യമായി
.’കല്ലില്‍ തെളിഞ്ഞ കവിത’യെന്നാഹ്ലാദ –
ചിത്തം തുളുമ്പി വീഴുമ്പോള്‍
മുഗ്ദ്ധയായ് വെള്ളിനുരകളാല്‍ പുഞ്ചിരി –
കൊള്ളും മഹാനദിയെന്നാ.ല്‍,
ഏറെ വിളര്‍ത്തുള്ളകൈകളാ.ല്‍ കണ്ണീരു-
മായ്ച്ചു ,നിശബ്ദയായോരോ
സ്മ്രുതിയിലും മുങ്ങി ,വെള്ളാരം പളുങ്കുപോല്‍
ഓരോ കിനാവിന്റെ ചില്ലും
വാരിപ്പിടിച്ചിവ.ള്‍ വീര്‍പ്പിടുന്നു-പാവം
കണ്ണീരൊലിപ്പെത്ര
മൂകം .
ശാപശിലകളായ് തീര്‍ന്നതാം സ്വപ്നമെ-
ന്നവയെ തിരിച്ചറിയാത്തോ.ര്‍,
പേരറിയാത്തതാമേതുതാളത്തിലോ
പുഴയെക്കുറിച്ചു പാടുന്നു.
കാലം ഇളകിച്ചിരിച്ചുപോകുന്നിവ.ര്‍
ഊറ്റമോടെ തുഴയുമ്പോള്‍
തുഴയുവാനേറെക്കരങ്ങളുണ്ടാകിലും
കരയിലെത്താതുഴലുന്നു.
ഒരു കൈക്കുടന്നയി.ല്‍
തെളിനീരു കോരിയീ-
പുഴയെ തൊഴുതു നില്ക്കുമ്പോ.ള്‍
അറിയുന്നു ഞാനീ മഹാനദിക്കക്കരേ-
ക്കൊരു നാളുമില്ലിനി തോണി.
ഏകാന്ത വിജനമീ തീരം-ആത്മാവിന്റെ
തിരുമുറിവിലൂറുന്ന നോവും
ഒരു നിണച്ചാലുമൊത്തൊഴുകുന്നു-മറുകര
ക്കൊരു നാളുമില്ലിനി തോണി
ഒരു നാളുമില്ലിനി തോണി...
(ശാന്തകുമാരി വിജയ.ന് )
ശ്രീ വന്ദനം...
ReplyDeleteനിരാലംബ ജന്മങ്ങളുടെ നിശ്ശബ്ദരോദനം പോലെ ഈ പുഴ ..!
അറിയുന്നു ഞാന്‍...
മനസ്സിലെ വിങ്ങലുകൾ ഒരു പുഴയിലൂടെ പ്രതിഫലിപ്പിച്ച കാവ്യപ്രതിഭയ്ക്കു എന്റെ നമോവാകം. ആശംസകൾ
ReplyDeleteപ്രിയ ശാന്തേച്ചി..
ReplyDeleteപുഴപോലെ പുഴയെ കുറിച്ചുള്ള തേങ്ങലിൻ പ്രവാഹം ഹൃദ്യമായി അവതരിപ്പിച്ചു..
നല്ല കവിത..
ആശംസകൾ !
കവിത കൊള്ളാം ആശംസകൾ
ReplyDeleteഇഷ്ട്ടമായി.....ആശംസകള്‍.....!
ReplyDeleteകൊള്ളാം
ReplyDeleteകവിത വളരെ മനോഹരമായിട്ടുണ്ട്. ഈണവും താളവും അര്‍ത്ഥവും ആശയവും ഒന്നിനൊന്ന് മെച്ചം!
ReplyDeleteവായിച്ചു. ആശംസകള്‍.
ReplyDeleteകവിത വായിച്ചു.ഇഷ്ടപ്പെട്ടു
ReplyDeleteആശംസകള്‍
"തെളിയുന്നതുണ്ടു നിരാലംബയാമിവ.ള്‍
ReplyDeleteനോവൊളിപ്പിക്കും ചുഴികള്‍"...
"വിധിനിയോഗങ്ങളാല്‍ പല രൂപമാര്‍ന്നുള്ള
ശിലകളായ് എത്ര സ്വപ്നങ്ങള്‍" ....
നന്നായി എഴുതി.
നല്ല വരികള്‍... കവിത ഇഷ്ടമായി. ശാന്തകുമാരിക്ക് ആശംസകള്‍
ReplyDeleteഒരു നോവായി ഒഴുകുന്ന പുഴ ... !
ReplyDeleteകവിത നന്നായി കൂട്ടുകാരീ ...
നിരാലംബയായി പുഴ ഒഴുകുന്നു.....
ReplyDeleteആശംസകള്‍!
നോവും കിനാവും .....ഏറെയുണ്ടിരുളിൻ
ReplyDeleteകയങ്ങൾ ....
കവിതയിൽ ഉടനീളം ചിന്തകൾ വാരി വിതറി.
ജീവിതത്തിന്റെ ഒഴുക്കിലൂടെ പുഴയോടൊപ്പം.
നല്ല കവിത .ആശംസകൾ
കൊള്ളാം. ഇനിയുമെഴുതുക
ReplyDeleteആർദ്ദ്രമീ പുഴ ഒഴുകിക്കൊണ്ടേയിരിക്കട്ടെ...
ReplyDeleteകൂടുതലെഴുതൂ...ഭാവുകങ്ങൾ
നോവും കിനാവുമൊളിപ്പിച്ച നെഞ്ചകത്തേറെയുണ്ടിരുളിന് കയങ്ങള്‍....... മനോഹരം........ ഇനിയും എഴുതുക...
ReplyDelete