Wednesday, 11 December 2013

കവിത


         
                
                               വിളിക്കുന്നൂ....

         ഉറങ്ങാന്‍   കിടക്കവേ , ജാലകത്തിലൂടെയെന്‍
        നെറ്റിമേല്‍   കുളിര്‍ കൈയ്യാല്‍ തൊട്ടുപിന്‍ നിലാവേവം
        മൊഴി ഞ്ഞി ട്ടുണ്ടാവാം --ഈ തൊടിയും വീടും  നിലാ-
        വെട്ടത്തില്‍   മുങ്ങി ച്ചിരിച്ചമ്പി ളി പ്പൂവും ചൂടി 
        ഉറങ്ങാതിരിക്കുമ്പോള്‍ എന്തു നീ സഖി  മിഴി
        പൂട്ടി യിങ്ങനെയുദാസീനയായ്   ശയിക്കുന്നൂ.. ?   


       കണ്‍ തുറന്നിരുന്നാലും    ഇമ  പൂട്ടിടുമ്പോഴും
       കാണ്മതു  മനോരമ്യമായ  വിഗ്രഹം ...കണ്ണാ ,
       നീലയാമിരുട്ടിലും  തെളിവൂ   മൃദു സ്മേര -
       സുന്ദരാനനം  ദൂരെ  വിളിപ്പൂ...വൃന്ദാവനം .

                          (ശാന്തകുമാരി  വിജയന്‍ )



3 comments:

  1. ഗുരുപാദങ്ങളില്‍ ....
    സ്നേഹ പ്രണാമം .

    ReplyDelete
  2. നീലയാമിരുട്ടിലും തെളിവൂ മൃദു സ്മേര -
    സുന്ദരാനനം ദൂരെ വിളിപ്പൂ...വൃന്ദാവനം .

    അർത്ഥവത്തായ വരികൾ.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete