വിളിക്കുന്നൂ....
ഉറങ്ങാന്‍ കിടക്കവേ , ജാലകത്തിലൂടെയെന്‍
നെറ്റിമേല്‍ കുളിര് കൈയ്യാല്‍ തൊട്ടുപിന് നിലാവേവം
മൊഴി ഞ്ഞി ട്ടുണ്ടാവാം --ഈ തൊടിയും വീടും നിലാ-
വെട്ടത്തില്‍ മുങ്ങി ച്ചിരിച്ചമ്പി ളി പ്പൂവും ചൂടി
ഉറങ്ങാതിരിക്കുമ്പോള്‍ എന്തു നീ സഖി മിഴി
പൂട്ടി യിങ്ങനെയുദാസീനയായ് ശയിക്കുന്നൂ.. ?
കണ് തുറന്നിരുന്നാലും ഇമ പൂട്ടിടുമ്പോഴും
കാണ്മതു മനോരമ്യമായ വിഗ്രഹം ...കണ്ണാ ,
നീലയാമിരുട്ടിലും തെളിവൂ മൃദു സ്മേര -
സുന്ദരാനനം ദൂരെ വിളിപ്പൂ...വൃന്ദാവനം .
(ശാന്തകുമാരി വിജയന് )
ഗുരുപാദങ്ങളില്‍ ....
ReplyDeleteസ്നേഹ പ്രണാമം .
നീലയാമിരുട്ടിലും തെളിവൂ മൃദു സ്മേര -
ReplyDeleteസുന്ദരാനനം ദൂരെ വിളിപ്പൂ...വൃന്ദാവനം .
അർത്ഥവത്തായ വരികൾ.
This comment has been removed by the author.
ReplyDelete