Sunday, 29 December 2013

ശാന്തം

            
      കവിത
                   
                        ശാന്തം...

 
         

          ഇനിയെനിക്കായിരം  ജന്മമുണ്ടാകിലും
          അരികത്തു   ചേര്‍ന്നു നില്‍ക്കാനായ്
         അനുവാദമുണ്ടായ് വരേണം , അതേയെനി-
         ക്കരുളുക   വരമായ് ,നീ   കൃഷ്ണാ....

         ഇനിയെനിക്കൊരുപാടു  സ്നേഹ നഷ്ട്ടങ്ങളില്‍
         കരയുവാന്‍  വയ്യെന്‍റെ   കണ്ണാ.
        ചിരി തൂകി മെല്ലെ യരികില്‍ നിന്നുണ്ണി നീ
         മൊഴിയുന്ന  വാക്കിലെന്‍  ജന്മം
         സ്നേഹ യമുനയിലെന്ന പോല്‍ മുങ്ങുന്നു
         കാളിയ ദര്‍പ്പ മേല്‍ക്കാതെ,
         ആലിലത്തോണിയില്‍ എത്തുകില്ലേ ,മധു -
          മുരളിക യൂതുംമുരാരേ.....

         (   ശാന്തകുമാരിവിജയന്‍  )



2 comments:

  1. ശ്രീ പാദങ്ങളില്‍...

    ReplyDelete
  2. ഭക്തിസാന്ദ്രമായ ഈ കവിത കണ്ണൻ കാണാതെപോകില്ല എന്നു സമാധാനിക്കുക. ആശംസകൾ

    ReplyDelete