സ്നേഹ താരം.
......... ....................
............. ..........
രമ്യമീ സന്ധ്യാകാശം ,താഴെ നില്ക്കുവോര് കാണും
ലോക മല്ലതെന്നാവാം ; എങ്കിലും താഴേക്കെത്തും
രശ്മിയെ വീണത്തന്തിയായിണക്കിനേന്‍ , സ്നേഹ -
ശ്രുതിയേ വിരല്‍ തൊടും മാത്രയി ലുണരുന്നൂ!
ഹേ!വിദൂര താരകേ ,നീ വെളിച്ചത്തിന് ദിവ്യ -
ദൗത്യമേന്തുവോളാണെന്നിന്നു ഞാനറിയുന്നൂ.
വെളിച്ചം നോവാണെന്നുമറിയുന്നു ഞാന്‍ സ്നേഹ -
നിമ്നഗേ,നീയെന്നാലും എന്നിലെക്കൊഴുകുക...
നറും പാല് വറ്റാചുണ്ടിന്‍ ജല്പനത്തിനും, നന്ദി-
പുരളാതുരുവിട്ട വാക്കിനും ദൗഷ്ട്ട്യത്തിനും
മാപ്പരുളുക നിത്യഭാസുരേ, നീയീ കൃഷ്ണ -
തുളസി ത്തറയിലെ തിരിത്തുമ്പില്‍ വാഴുക!
(ഒരു ദീര്‍ഘ കവിതയുടെ അവസാന ഭാഗമാണിത്)
ശാന്തകുമാരി വിജയന്
ReplyDeleteസ്നേഹ വന്ദനം
ഈ സമ്മാനം സ്വീകരിക്കുക ..
കൃഷ്ണ തുളസിത്തറയിലെ തിരിത്തുമ്പില്‍ എന്നപോലെ വെളിച്ചം അരികിൽ എന്നുമുണ്ടാവട്ടെ !
ReplyDeleteഎന്താ മുഴുവനും ഇടാതെ അവസാന ഭാഗം മാത്രം ഇട്ടത്?. നല്ല കവിത !
ReplyDeleteകവിത പൂർണ്ണരൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നു. താഴേക്കെത്തുന്ന രശ്മിയെ സ്നേഹശ്രുതിയായി വീണാതന്തിയിലിണക്കിയ സിദ്ധിക്ക് കൂപ്പുകൈ