Friday, 8 March 2013



ഒഴുകി നിറയുന്നത്...

ഉള്ളിലേക്കൊഴുകി നിറയുവാന്‍ നീരൊഴു- 
ക്കിനിയെത്രയെന്നറിയില്ലാ.
ഓര്‍ക്കാപ്പുറത്തിടി വെട്ടാം,മഴക്കാറു
തിങ്ങിയീ മാനം കറുക്കാം.
വെളുവെളുപ്പാര്‍ന്നു ചിരിച്ച മേഘത്തിനും
മുഖമൊന്നിരുണ്ടു പോയേക്കാം ,
വിണ്ണില്‍ ചിറകടിച്ചാര്‍ത്തു പറന്നതാം
പ്രാവിനും പേടിയായേക്കാം,
മഴയേതുനേരവും കോരിച്ചോരിഞ്ഞതി.ന്‍
നേരിന്നു വേണ്ടി കരയാം .
നെഞ്ചത്തടിച്ചു വിലപിക്കുമോര്‍മ്മക.ള്‍--
ക്കുള്ളം കലങ്ങിച്ചുവന്നൂ .
.
കരകളില്‍ തല തല്ലിയാര്‍ത്തലച്ചുള്ളിലെ
കടലായ് നിറയും പുഴകള്‍,
പേടി,ഇരുട്ടും കരച്ചിലും നെഞ്ച—
ത്തടിയും ,വിലാപവുമായി,
പിന്നിലേക്കൊഴുകി തിരിച്ചു ചെന്നമ്മ തന്‍
മാറിലേക്കെത്താന്‍കൊതിപ്പൂ.


നിലാച്ചിരിച്ചേലില്‍ മറഞ്ഞു നില്‍ക്കും മിഴി –
പൊയ്കയില്‍.  പെയ്തുനിറയാന്‍
ഇനിയും മഴക്കാറു  മൂടുന്നുവോ സ്നേഹ-
സങ്കടം പെയ്തു തീര്‍ന്നില്ലേ ?

7 comments:

  1. This comment has been removed by the author.

    ReplyDelete
    Replies

    1. പിന്നിലേക്കൊഴുകി തിരിച്ചു ചെന്നമ്മ തന്‍
      മാറിലെക്കെത്താന്‍കൊതിപ്പൂ.

      നല്ല വരികൾ. കവികൾക്കു മാത്രമെ ഇങ്ങനെ ചിന്തിക്കാൻ പറ്റൂ. നീരൊഴുക്കു പോലെ സുന്ദരം ആശംസകൾ

      Delete
    2. സര്‍,നല്ല മനസ്സിനു അകമഴിഞ്ഞ ...നന്ദി.പ്രോത്സാഹനം തരുന്ന , ,സ്നേഹപൂര്‍ണമായവാക്കുകള്‍ക്ക് ഉള്ള കടപ്പാട് ഞാന്‍ മുദ്രയാക്കുന്നു ....

      Delete
  2. പ്രിയപ്പെട്ട ശാന്ത ചേച്ചി,
    കവിത വളരെ ഇഷ്ടമായി
    ചേച്ചി എഴുതുന്ന വരികള്‍ക്ക് നല്ല ഭംഗി ഉണ്ട്.
    സങ്കടങ്ങള്‍ എല്ലാം പെയ്തൊഴിഞ്ഞ് സന്തോഷത്തിന്റെ പൂര്‍ണ ചന്ദ്രന്‍ ഉദിക്കട്ടെ ഹൃദയത്തില്‍.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  3. ഗിരീഷേ,കവിത ഇഷ്ട്ടമായീന്നു കേട്ടപ്പോള്‍ സന്തോഷം .. ഗിരീഷ്‌സ്നേഹപൂര്‍വ്വം നല്‍കിയ ആശംസ .ഈശ്വരന്‍ നമുക്കെല്ലാവര്‍ക്കും അനുവദിച്ചു തരട്ടെ.

    ReplyDelete
  4. നിലാച്ചിരിച്ചേലി.ല്‍ മറഞ്ഞു നില്‍ക്കും മിഴി –
    പൊയ്കയില്‍. പെയ്തുനിറയാന്‍
    കവിത നന്നായി,ഹൃദയ സ്പര്‍ശമാം... വരികള്‍,ആശംസകള്‍

    ReplyDelete
  5. .സര്‍, എ ന്‍റെ കവിതയില്‍ ഒന്നു കണ്ണോടിക്കുവാന്‍ മനസ്സു തോന്നിയല്ലോ. നന്ദി .
    സന്തോഷം ...സര്‍;ന്‍റെ ബ്ലോഗ്‌ ഞാന്‍ ഇടക്ക് നോക്കുന്നുണ്ട് ...
    ശിവരാത്രി ആശംസകള്‍ ...ആലുവയില്‍ ശിവരാത്രി പ്രസിദ്ധമാണല്ലോ
    ..

    ReplyDelete