... ഒരു ദു:സ്വപ്നം...
ചുവന്ന
സൂര്യനൊന്നുദിച്ചു നില്‍ക്കുന്നൂ
തലയ്ക്കു
മോളില്‍ ചെങ്കതിരു പാറുന്നു.
ഇളയ്ക്കു
നേര്‍ക്കഗ്നിപ്രളയമായ് വീണു
പടര്‍ന്നാളും
സൂര്യനൊരായിരം നാവു-
ണ്ടോരായിരം കൈയുണ്ട,.നേകകോടിക.-
ളവന്‍റെയായുധം
.
അരുതേ
, നീയെന്‍റെ കുരുന്നു മക്കളെ
കുരുതിയാക്കരു
,തരുതെന്നു ചൊല്ലും
അയുതമമ്മമാര്‍
ഒരുവളായ് തീര്‍ന്ന
മഹാമാതാവെന്നും
അലറിക്കേഴുന്നു .
ഒരുവരുമില്ലാ
,ഇവളുടെ കണ്ണീരണ കെട്ടാന്‍
കൈകളുണരുന്നേയില്ലാ
.
ഇവളുടെ
നെഞ്ചിന്‍ പെരുമ്പറ കേട്ടി—
ട്ടുണരുന്നില്ലാരും
, ഇവളനാഥയോ ?
വഴിക്കണ്ണും
,കെടാത്തിരിയും,ഉള്ളിലെ –
ക്കനലുമായ്
,ഉറിക്കലത്തില്‍ പാതിരാ
കടന്ന ചോറുമായ് ....
ഇവളിരിക്കുന്നൂ
... മകനേ നിന്‍ കണ്ണിന്‍
തിളക്കമെന്നിനി
അറിയുമീയമ്മ ....?
ഇലച്ചീന്തില്‍
ദേവപ്രസാദമായ് നിന്‍റെ
ഉയിരു കാക്കുന്ന കുളിരായ് ചന്ദന --
വിരല്‍ തൊടുന്നേരമലിഞ്ഞു പോം
മുഗ്ദ്ധ
ഹൃദയമീയമ്മ ...
അകക്കണ്ണാല്‍ തെളിച്ചൊരു ചെരാതിന്‍റെ
മിഴിയടഞ്ഞ
പോല്‍ ,...ഇരുളു വന്നെന്നെ
പൊതിയും
പോല്‍ ...കാലു വഴുതി ഞാനേതോ
കറുപ്പില്‍ മുങ്ങും പോല്‍ ....മൃതി മുരളും പോല്‍...
ഉറഞ്ഞു
പോം ഹൃത്തിന്‍ പിടച്ചിലായ് എന്‍റെ
ഉയിരിന്‍
സൂര്യന്മാരെരിഞ്ഞു താഴുന്നൂ...
കറുപ്പില്‍ മുങ്ങുന്നൂ ....കറുപ്പില്‍ മുങ്ങുന്നൂ... !
(
ശാന്തകുമാരി വിജയന്‍ )
കുണുങ്ങിക്കുണുങ്ങി ഒഴുകുന്ന ഒരു കാട്ടാറുപോലെ സുന്ദരമായ കവിത. അർത്ഥസമ്പുഷ്ടമായ വരികൾ.
ReplyDeleteകവിത നന്നായിട്ടുണ്ട്
ReplyDeleteപ്രിയപ്പെട്ട ശാന്ത ചേച്ചി,
ReplyDeleteകവിത വളരെ നന്നായിട്ടുണ്ട്.
വരികൾ ഇഷ്ടമായി
എന്നാലും ഇനി ദുസ്വപ്നങ്ങൾ കാണണ്ടാ കേട്ടോ. :)
ഈശ്വരൻ സുന്ദര സ്വപ്നങ്ങൾ കാണിക്കട്ടെ
സ്നേഹത്തോടെ,
ഗിരീഷ്
ദുസ്വപ്നം - നല്ല ആശയം, വരികൾ.
ReplyDelete
ReplyDeletemadhu sir,vettetthan sir,gireesh and dr,p malamkottu sir my hearty thanks to all of you for the
consideration you have extended to me ..sincerly yrs santha vijayan