ദീപം
എന്തിനോര്‍ത്തിരിക്കുന്നൂ
ദീപമേ,നിന്നെച്ചുറ്റി
വന്നുപോയതാം നിശാശലഭങ്ങളെപ്പറ്റി?
തെളിനാളമായാടിത്തിമിര്‍ത്തു സ്നേഹോദാര-
സൗമ്യ നീ നിന്നു –നിന്നെയറിയാതവര്‍
പോയി .
സ്നേഹമാണെല്ലാമെല്ലാം എന്നെന്നോടോതി വ്യഥാ-
തപ്തമാമെന്നാത്മാവെ തഴുകുമേതോ സഖി .
ആരുവാന്‍? അറിവീല! കുനിയും മുഖം തെല്ലു-
മുയര്‍ത്തീല ഞാന്‍ -സഖി
മിഥ്യയായ് മറഞ്ഞാലോ.
സൗമ്യശീതള ഭാവസ്പര്‍ശമൊന്നിനാലാത്മ-
ലാവണ്യത്തിടമ്പിന്റെയുള്ളു
ഞാനറിഞ്ഞല്ലോ.
അതുമാത്രമേ
വേണ്ടൂ-കാറ്റിലാടുമീയൊറ്റ-
ത്തിരിനാളത്തില്‍ സ്നേഹജ്യോതിയേ ദര്‍ശിക്കാവൂ.
അതുമാത്രമേ വേണ്ടൂ-കാറ്റിലാടുമീയൊറ്റ-
ReplyDeleteത്തിരിനാളത്തില്‍ സ്നേഹജ്യോതിയേ ദര്‍ശിക്കാവൂ.
മനോഹരമായ വരികൾ. അഭിനന്ദനങ്ങൾ
thank you so ..much,sir ee snehajyothy sir'nu eppol kaanaan pattunnundo? enkil athinoru thanks vereyum.....
ReplyDeleteപ്രിയപ്പെട്ട ശാന്ത ചേച്ചി,
ReplyDelete"അതുമാത്രമേ വേണ്ടൂ-കാറ്റിലാടുമീയൊറ്റ-
ത്തിരിനാളത്തില്‍ സ്നേഹജ്യോതിയേ ദര്‍ശിക്കാവൂ."
ഏറെ ഇഷ്ടമായി ചേച്ചി
മനോഹരമായ ഒരു കവിത
ആശംസകള്‍ !
സ്നേഹത്തോടെ,
ഗിരീഷ്
thank you gireesh...
Delete