Friday, 29 March 2013

ജീവിതം





                      ജീവിതം 
                         
                             1

        കരയാനുള്ളു  തേങ്ങുന്നൂ
       ചിരിയര്‍ഥിക്കുകയാണിള.
        അണപൊട്ടുന്ന ദു:ഖത്തി-
        ന്നര്‍പ്പിക്കാമൊരു സുസ്മിതം.

                                  2

       പുലര്‍ വേളയ്ക്കു    മുന്‍പേ വ--
       ന്നസ്ത്തമിക്കുന്ന   ചന്ദ്രികേ ,
       ഭാസുരേന്ദ്ര  പ്രഭാവത്തിന്‍
       നിഴലോ  നിന്‍റെ   ജീവിതം? .
                               
                                  3
    
        ആരുമേ കാണാത്തൊരാലിന്‍ കുരുന്നു വി -
        ത്തീരില നീര്‍ത്തുന്നു  പോടുകള്‍ക്കുള്ളിലായ് !
                             
                                    4

        വേരുകള്‍ താഴേക്കു താഴേക്കു പാഞ്ഞുപോം
        ഓര്‍മയാകുന്നോരരയാല്‍ ചുവട്ടിലും
        പൊന്നില തല്ലിക്കൊഴിച്ചിട്ട കാലമേ
        നീളുമീയീരില  കൂപ്പുകൈ  കാണുക.

 .                (ശാന്തകുമാരി വിജയന്‍ )

6 comments:

  1. ആരുമേ കാണാത്തൊരാലിന്‍ കുരുന്നു വി -
    തീരില നീര്‍ത്തുന്നു പോടുകള്‍ക്കുള്ളിലായ് !
    പ്രത്യേകം ഇഷ്ടമായി
    ആശംസകള്‍
    എഴുത്ത് തുടരൂ

    ReplyDelete
    Replies

    1. സര്‍,സുന്ദരമായ കഥകള്‍ക്ക് ഹൃദയപൂര്‍വം നന്ദി പറയട്ടെ,ആദ്യം
      തന്നെ ...... എന്‍റെ കവിത നോക്കിയല്ലോ .വളരെ സന്തോഷം.
      , സസ്നേഹം ,ശാന്ത വിജയന്‍

      Delete
  2. പ്രിയപ്പെട്ട ശാന്ത ചേച്ചി,
    വളരെ ഇഷ്ടമായി വരികൾ.
    ഭംഗിയേറിയ വരികൾ മനോഹരം
    ഈ ജീവനും ജീവിതവും ഭഗവാന്റെ സമ്മാനം.
    അതിൽ ദുഖമോ സന്തോഷമോ എന്തും ആകട്ടെ.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies


    1. ഗിരീഷ്‌ ,ഏതുംഭഗവാന്‍റെ സമ്മാനമായി സ്വീകരിക്കാന്‍ കഴിയുന്ന
      മനസ്സും ഭഗവാന്‍ തന്നെ തന്ന്അനുഗ്രഹിക്കട്ടെ..കവിത ഇഷ്ട്ടമാ
      യതി ല്‍ സന്തോഷം.

      Delete
  3. "പുലര്‍ വേളയ്ക്കു മുന്‍പേ വ--
    ന്നസ്ത്തമിക്കുന്ന ചന്ദ്രികേ ,
    ഭാസുരേന്ദ്ര പ്രഭാവത്തിന്‍
    നിഴലോ നിന്‍റെ ജീവിതം? ."
    നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യം. മനോഹരമായിരിക്കുന്നു ഈ
    കവിത

    ReplyDelete
    Replies

    1. മധു സര്‍,
      ഈ കുഞ്ഞു വരികള്‍ക്ക് തന്ന വലിയ അഭിനന്ദനം !

      സ്നേഹ വന്ദനം

      Delete