Tuesday, 29 July 2014



പുഴ

പുഴയോരമെത്രയും  വിജനമായ്,ഇവിടെയീ
സന്ധ്യയും ഇരുളും,ഈ കാറ്റും,
ആയിരം കാലടിപ്പാടുകളും,ഈ മണ്ണില്‍
ആര്‍ദ്രമായ്‌ വീഴും നിലാവും, 
പുഴയേറ്റുപാടുന്ന ,പഥികരുടെ പാട്ടിനാ-
ലിടനെഞ്ചിലുലയുന്ന നോവും.
വിധുരമാത്മാവിന്‍റെ,  തിരുമുറിവിലൂറുന്ന
നിണമായി നീറിനില്‍ക്കുന്നു .

ആയിരം കൈവഴികള്‍ കൂടിപ്പിണഞ്ഞുല –
ഞ്ഞെങ്ങുനിന്നോഴുകിയെത്തുന്നൂ
അവിരാമമെവിടെക്കൊഴുകി നീങ്ങുന്നുവോ
പുഴ –ആ സമുദ്രവുമെങ്ങോ
അറിവില്ലിതൊന്നും കരഞ്ഞും കലമ്പിയും
പുഴ തേങ്ങി നീങ്ങുന്നതൊന്നേ
കാണ്മൂ – വനാന്തരപ്പച്ചയും കരിമേഘ-
നിഴലുമീ തെളിനീരലയി.ല്‍ .
ആഴമളക്കുവാനാവതില്ലാ,തോണി-
യ്ക്കമരത്തിരിപ്പോനുമൊപ്പം,
ഒട്ടു കളിചിരി മേളമൊത്തക്കരെ
തോണിയിറങ്ങുന്നവര്‍ക്കും .
ഇടയ്ക്കിടെ വേന.ല്‍ കനിവെന്യേ ,തന്‍ നിറ –
വൊക്കെ കവ.ര്‍ന്നെടുക്കുമ്പോള്‍
തെളിയുന്നതുണ്ടു നിരാലംബയാമിവ.ള്‍
നോവൊളിപ്പിക്കും ചുഴിക.ള്‍.
ആരോരുമോരാതെ ഓരോ മനസ്സിലും
ആയിരം ചുഴിതീ.ര്‍.ത്തൊഴുകും
പുഴയുണ്ട് , വനനിര ചൂഴ്ന്നുനില്‍ക്കുംപുഴ-
ക്കരയിലൂടകലുന്നു പഥികര്‍.
നോവും കിനാവുമൊളിപ്പിച്ച നെഞ്ചക-
ത്തേറെയുണ്ടിരുളിന്‍ കയങ്ങ.ള്‍
അനവധി ജന്മങ്ങള്‍ കൈമാറിയിവളി.ല്‍ വ-
വന്നടിയുമാത്മാവിന്‍ വ്യഥക.ള്‍ .
വിധിനിയോഗങ്ങളാല്‍ പല രൂപമാര്‍ന്നുള്ള
ശിലകളായ് എത്ര സ്വപ്‌നങ്ങ.ള്‍ .

അവയെ നാമെണ്ണുന്നു കാലമാം ശില്പി ത.ന്‍
കല്പനാസാകല്യമായി
.’കല്ലില്‍ തെളിഞ്ഞ കവിത’യെന്നാഹ്ലാദ –
ചിത്തം തുളുമ്പി വീഴുമ്പോള്‍
മുഗ്ദ്ധയായ് വെള്ളിനുരകളാല്‍ പുഞ്ചിരി –
കൊള്ളും മഹാനദിയെന്നാ.ല്‍,
ഏറെ വിളര്‍ത്തുള്ളകൈകളാ.ല്‍ കണ്ണീരു-
മായ്ച്ചു ,നിശബ്ദയായോരോ
സ്മ്രുതിയിലും മുങ്ങി ,വെള്ളാരം പളുങ്കുപോല്‍
ഓരോ കിനാവിന്‍റെ ചില്ലും
വാരിപ്പിടിച്ചിവ.ള്‍ വീര്‍പ്പിടുന്നു-പാവം
കണ്ണീരൊലിപ്പെത്ര  മൂകം .
ശാപശിലകളായ് തീര്‍ന്നതാം സ്വപ്നമെ-
ന്നവയെ തിരിച്ചറിയാത്തോ.ര്‍,
പേരറിയാത്തതാമേതുതാളത്തിലോ
പുഴയെക്കുറിച്ചു പാടുന്നു.

കാലം ഇളകിച്ചിരിച്ചുപോകുന്നിവ.ര്‍
ഊറ്റമോടെ തുഴയുമ്പോള്‍
തുഴയുവാനേറെക്കരങ്ങളുണ്ടാകിലും
കരയിലെത്താതുഴലുന്നു.

ഒരു കൈക്കുടന്നയി.ല്‍ തെളിനീരു  കോരിയീ-
പുഴയെ തൊഴുതു നില്‍ക്കുമ്പോ.ള്‍
അറിയുന്നു ഞാനീ മഹാനദിക്കക്കരേ-
ക്കൊരു നാളുമില്ലിനി തോണി.

ഏകാന്ത വിജനമീ തീരം-ആത്മാവിന്‍റെ
തിരുമുറിവിലൂറുന്ന നോവും
ഒരു നിണച്ചാലുമൊത്തൊഴുകുന്നു-മറുകര
ക്കൊരു നാളുമില്ലിനി തോണി
ഒരു നാളുമില്ലിനി തോണി...

(ശാന്തകുമാരി വിജയ.ന്‍ )

Friday, 25 July 2014

-കവിത






                    കബനി


 പുഴയെനിക്കമ്മയെ പ്പോല്‍, എന്‍റെ നെറുകയില്‍
മുത്തുന്നു ,പുഴ തണുപ്പല്ലോ..

തഴുകുന്നു  കൈകളാല്‍  ഒഴുകുന്ന പുഴയെന്‍റെ
കൂടപ്പിറപ്പിനെപ്പോലെ...

പുഴയെനി ക്കെന്‍റെ നേര്‍ പെങ്ങളെപ്പോലെ ഞാ-
നെത്തുമ്പോ ഴൊരു മണിചിരിയുമായി
കൊഞ്ചലും കൂടിക്കുഴഞ്ഞു തേന്‍ ചോരുന്ന
വാക്കുമായ്  പുഴയെന്‍റെ   പെങ്ങള്‍ .

പുഴയെന്‍റെ   പ്രേയസിക്കൊപ്പം ,പ്രണയാര്‍ദ്ര-
മൊരു  നോക്കിനാല്‍  മെല്ലെയോതും
നനുനനുത്തൊരു  വാക്കിനാലെന്‍  ഹൃദന്തരം
കുളിരും നിറച്ചൊഴുകുന്നു--
പുഴയെന്‍റെ പ്രണയിനിക്കൊപ്പം.

പുഴ   രൌദ്രഭാവ മാര്‍ന്നിരുമിഴി  ചോന്നും
കലമ്പിയു മാര്‍ത്തി രമ്പുമ്പോള്‍
ഞാന്‍ തന്നെ യാകുന്നു പുഴ -എന്‍റെ യുള്ളമോ
കലികൊള്ളുമിവളില്‍  ഞാന്‍  കാണ്മൂ .


തോരാത്തൊരാത്മാവുമായി  നില്‍ക്കുന്നു ഞാന്‍
കബനീ നദിക്കെന്‍  പ്രണാമം.
കബനീ നദിക്കെന്‍  പ്രണാമം


(ശാന്തകുമാരിവിജയന്‍ )

Monday, 14 July 2014

(കവിത )



കണ്ണന്‍റെ അമ്മ



വരികയെന്‍  കണ്ണാ ..ഞാന്‍ ഊണൊരുക്കി
കാത്തിരിപ്പാണെത്ര  നേരമായി
പാ.ല്‍വെണ്ണ, മോരും  ഉരുളയാക്കി
വച്ചതാം ചോറും  ഉറിക്കലത്തി.ല്‍
കാത്തിരിപ്പാണുണ്ണീ – കൂട്ടരൊത്തു
വേഗം വരൂ , വിശപ്പായതില്ലേ ?

കളികളില്‍ മുങ്ങി നീ നാടുനീളെ
അലയുന്നുവല്ലോ ..തള.ര്‍ച്ചയില്ലേ.!
വെയില്‍ കൊണ്ടു,വെയില്‍ കൊണ്ടു നിന്‍റെ കുഞ്ഞി-
കവിളുകള്‍ കാളിമ പൂണ്ടതായി

പീലിത്തണ്ടാലെ ഞാ.ന്‍ തച്ചതിന്‍റെ
പാരം പരിഭവം തീന്നതില്ലേ ?
ചാരുവദനത്തിലുണ്ടു  കാണ്മാ.ന്‍
ചന്ദനം മായ്ച്ചതിന്‍  സ്വര്‍ണ്ണ രേണു.

ചേറുപുരണ്ട നി.ന്‍ കൈകളെന്‍റെ
ചേലയില്‍  തേച്ചതാം വര്‍ണ്ണമെല്ലാം
പീലികള്‍ നീര്‍ന്നുള്ള ചേലിലെന്നു
കാലിച്ചെറുക്കന്മാ.ര്‍  ചൊല്ലിയല്ലോ!


പൊ.ന്‍ മയില്‍പീലി നെറുകയിങ്ക.ല്‍
ചാര്‍ത്തിയ ചേലൊത്തു  നീയണയെ
തോഴിമാര്‍ മോദമാര്‍ന്നോടിയെത്തി-
യൊന്നു മുകരുവാ.ന്‍ മത്സരിപ്പൂ ...

വരികയെന്‍  കണ്ണാ ,നിനക്കു മാത്രം
നറുവെണ്ണ തന്നിടാം, ചോറുരുള-
യ്ക്കൊപ്പം നിനക്ക് ഞാന്‍ വാരി നല്‍കും
സ്നേഹമധുരം  ചെടിച്ചു പോയോ ?
മധുവുണ്ടു  മധുവുണ്ടു  നാവിലെല്ലാ
മധുരവും കൈപ്പായ് പരിണമിച്ചോ?


ആനന്ദപൂര്‍ണ്ണമാം അശ്രുബിന്ദു
ചേരും കരിമിഴി  നീ തൊടുമ്പോ.ള്‍,
വിസ്മരിക്കുന്നേ.ന്‍ ഈ ലോകം, എന്‍റെ
കണ്മുന്നില്‍  സ്നേഹപ്രളയമല്ലോ.
മുങ്ങിയും പൊങ്ങിയുമാലിലപ്പൂ –
ന്തോണിയി.ല്‍  ഞാനുമെ.ന്‍ പൊ.ന്‍കിനാവും!

കണ്ണന്‍റെ  കൈവിര.ല്‍  തൊട്ടതെല്ലാം
മായാവിലാസത്തി.ല്‍ മുങ്ങുമത്രേ.
അമൃതുവിളമ്പി  വിളിക്കുമമ്മ യ്-
ക്കരികില്‍ അണയുക ,നീ പുരാനേ ...

( ശാന്തകുമാരി വിജയന്‍)

Wednesday, 18 June 2014



കവിത                            
            ചിറക്


മഴ  നനഞ്ഞു കുതിര്‍ന്നൊരു  പക്ഷി മാ-
ഞ്ചില്ലയില്‍  വന്നിരുന്നതായ്  കണ്ടു  ഞാ.ന്‍ .

നേരമൊട്ടു  പുലര്‍ന്നതേയുള്ളൂ    ;തൂ –
വെട്ടവുമായ്  കിഴക്കുണരുമ്പൊഴേ
ചിറകുതോര്‍ത്താനിരി ക്കുമതി.ന്‍   ചെറു-
കണ്‍കളി ല്‍  നോക്കി  ഞാ.ന്‍  വെറും കൗതുകം
ചേര്‍ത്തു   ചോദിച്ചുപോയ്- വിശക്കുന്നുവോ?
ചോറുരുള   തരട്ടെയോ ?  ദാഹനീര്‍ 
വേണമെന്നോ ?  തണുവു നിറഞ്ഞൊരെ.ന്‍
കിണറില്‍  നിന്നു   ഞാ.ന്‍   കോരി വിളമ്പിടാം...

മനസ്സില്‍ നിന്നൂറി  നിറയുന്ന  സ്നേഹനീ.ര്‍
വഴിയുമെന്‍  ഹൃത്തടാകത്തി.ല്‍  നിന്നുഞാ.ന്‍
തെളിമയാര്‍ന്ന  കുടിനീ.ര്‍  പകുത്തിടാം
ചിറകു തോര്‍ത്തി വരിക  വിഹംഗമേ ...

വളരെ ദൂരം പറന്നതാകാം  : കൊടും
വേനലിന്‍  കന.ല്‍  ചൂടി.ല്‍  കരിഞ്ഞപോ.ല്‍
അഴകുചേരാത്ത  ചിറകുകള്‍  മങ്ങിയും
ചെളി പുരണ്ടും  നനഞ്ഞു മിരിക്കയോ !

വരിക  നീ ,പുരമുറ്റത്തു   മാന്തണ .ല്‍-
പ്പരവതാനി  വിരിച്ചു  വിളിപ്പു   ഞാന്‍ .
വരിക  ,ഞാന്‍  വിതറിത്തരും   വറ്റുക ള്‍
കൊത്തി യെന്‍റെയീ   മുറ്റത്തിരിക്കുക.

ഏറെ നാളായ്  ചിറകടി യൊച്ചയും
കാത്തു   കാതോര്‍ത്തിരുന്നവളാണു  ഞാ ന്‍  .
ചിറകിലൊന്നു  തളര്‍ന്നു പോയോളിവ ള്‍-
ക്കൊരു ചിറകായി  ചേര്‍ന്നു  പറക്കുക ...!

(ശാന്തകുമാരി  വിജയന്‍ )


Monday, 19 May 2014

കവിത

        



                            പാട്ട് 


പാട്ടൊന്നും  മറന്നില്ലാ ; കനിയാ ക്കിനാക്കള്‍ തന്‍
പാട്ടുണ്ടീ   ഹൃദയത്തിന്നൊരു പാടറകളില്‍.
ഒന്നിലായൊരു   കോലക്കുഴല്‍പ്പൊത്തിലാണു ഞാന്‍
ഒക്കെയുമവിടേയ്ക്കായൊളിപ്പിച്ചിരിക്കുന്നൂ ...

മായിക സ്വര സുധാ സാഗരത്തില്‍ മുങ്ങുവോന്‍
മാധവനുമൊത്തൊരു   തണലത്തിരിക്കുമ്പോള്‍,
താമരമണം ചേരും  കൈകളില്‍ ഞാനാ  മണി
വേണു നല്‍കിടാം ; നമുക്കായൊരു  ഗാനം പാടാന്‍...

..............
..............

(ശാന്തകുമാരി വിജയന്‍ )

Tuesday, 29 April 2014

കവിത

    

                          കൃഷ്ണാ....


 മൗനദുഃഖങ്ങള്‍   നിന്‍ തൃച്ചേവടികളില്‍
 ഹരിനീല തുളസീ ദളം  പോല്‍
 പതിയുവാന്‍  മോഹമാ ,ണിനിയേതു ജന്മവും
അരികത്തു  ചേര്‍ന്നു  നില്‍ക്കാനായ്....

വരമൊന്നരുളുക..തിരുമുടിപ്പീലി.തന്‍
തണല്‍ പോരും;    അതു    ജന്മപുണ്യം  !


                  (   ശാന്തകുമാരി വിജയന്‍)

കവിത (ഹരിത ഗീതി-2)



             
                      മുള്ള്


കുതികൊള്ളും ഹര്‍ഷ വായ്പ്പോടെ   ഞാനീ
കുസുമോത്സവത്തില്‍  മതി മറക്കേ
സഹജാതരകലേക്കു   മാറി നില്‍പ്പൂ ,
സഹിയാത്തതാണു  മമാത്മ  ദുഃഖം ..


അറിവോതി ത്തന്നോര്‍ , മികവു  കാട്ടാന്‍
വിരുതുപ ദേശിച്ചോരാരുമെന്നാല്‍
വഴികാട്ടിയില്ലാ , പിണങ്ങി  നില്‍പ്പൂ
വിനയമധുരാ ക്ഷരങ്ങളെന്നില്‍


സുരഭില സൂന മണിക്കിരീടം
അവിടുന്നെന്നാലുമെനിക്കു നല്‍കി ,
അറിയുന്നേന്‍  മഹിതമെന്തെന്നു  മന്നില്‍-
അറിവ തേ   പുണ്യം --അതിന്നു  നന്ദി..


(ശാന്തി  വിജയന്‍)