Monday, 19 May 2014

കവിത

        



                            പാട്ട് 


പാട്ടൊന്നും  മറന്നില്ലാ ; കനിയാ ക്കിനാക്കള്‍ തന്‍
പാട്ടുണ്ടീ   ഹൃദയത്തിന്നൊരു പാടറകളില്‍.
ഒന്നിലായൊരു   കോലക്കുഴല്‍പ്പൊത്തിലാണു ഞാന്‍
ഒക്കെയുമവിടേയ്ക്കായൊളിപ്പിച്ചിരിക്കുന്നൂ ...

മായിക സ്വര സുധാ സാഗരത്തില്‍ മുങ്ങുവോന്‍
മാധവനുമൊത്തൊരു   തണലത്തിരിക്കുമ്പോള്‍,
താമരമണം ചേരും  കൈകളില്‍ ഞാനാ  മണി
വേണു നല്‍കിടാം ; നമുക്കായൊരു  ഗാനം പാടാന്‍...

..............
..............

(ശാന്തകുമാരി വിജയന്‍ )

3 comments:

  1. ശ്രീപദം തൊഴുന്നേന്‍....

    ReplyDelete
  2. നല്ല വരികൾ ശാന്തെച്ചീ..

    ReplyDelete
  3. മോഹനം മനോഹരമീ സ്വരസുധാഗാന
    മാധുരിയതിൽ ലോകം മയങ്ങിയുണരവേ
    ആരുടെ മുരളി തൻ കയ്യിലെന്നറിയാതെ
    മാധവനലയുന്നു മോഹിനി മറയുന്നു

    ReplyDelete