വിളി കേള്‍ക്കാന്‍.....
ആരും വിളിക്കുവാനില്ലിനി , ഞാന്‍ വഴി -
ക്കണ്ണുമായ് കാത്തിരുന്നാലും
പടികടന്നെത്തു വാന്‍ ദുരിത പര്‍വ്വത്തിന്‍റെ
പിന്‍വിളി മാത്ര മാണല്ലോ.
വെറുമൊരു മോഹന സ്വപ്നമായുള്‍ക്കണ്ണി-
ലെരിയും ചെരാതിലെ സ്നേഹം
അറിയുവാനൊരു പൊന്‍പുലരിയായ് പൂമുഖ-
പ്പടിയില്‍ തെളിഞ്ഞു നിന്നാലും .
മുറ്റത്തു പൂക്കണിക്കൊന്ന പൊന്നില്‍ മുങ്ങി -
പൂത്തിരുവാതിര പ്പെണ്ണായ്
പുഞ്ചിരി പൂനിലാവായി പൊഴിഞ്ഞേതു-
സ്വപ്ന ത്തിലോ ലാസ്യമാര്‍ന്നൂ..
ഏതോ പഴയൊരു സ്വപ്നമാകാം, ഇന്നു
സന്ധ്യയോടോത്തു വന്നെത്തി
പതിയെ നടന്നു പോകുന്നൂ , ഞാന്‍ പിന്‍വിളി
അവളെ വിളിച്ചു കേഴുന്നൂ ...
( ശാന്തകുമാരി വിജയന്‍ )
