കവിത
ഇരിങ്ങോ.ള്‍ കാവ്
വരിക,
വാസന്തപ്പൊലിമ ത.ന് വാഴ്വു –
വണങ്ങി
നില്‍ക്കുവാ.ന് വരൂ ,സഹജരെ
നമുക്കൊരേ
മാതാവിനിയുമീ മണ്ണി.ല്‍
പിറക്കുവോര്‍ക്കുമീ,വരേണ്യ
താ.ന് തുണ.
.വനദൈവങ്ങളേ,
വിളിച്ചിരുത്തുകീ
വരദയെ,
ശ്രീല വനകുമാരിയെ .
കിളിക്കൊക്കില്‍ നാദപ്രസാദവും തീര്‍ഥ-
പ്രവാഹമായ്
സുമസുഗന്ധവും നീട്ടി
ഒരു
ദേവി, വനക്കുളിരുടലാര്‍ന്നു,
തപസ്സുയിരാര്‍ന്നു,
കുടിയിരിക്കുന്നൂ.
ഒരു
വര്‍ണ്ണത്തുമ്പിച്ചിറകുപോ.ല്‍ നേര്‍മ്മ –
യറിയുവോ.ള്‍,
ഇരു.ള്‍ നിഴലും ,വെണ്മയും
ഒരുപോലുണ്ണുവോ.ള്‍ ഇവ.ള്‍ നിലാവിലും
നിറനിലാവായി
മനസ്സു പോറ്റുവോ.ള്‍.
ഇവള്
കരം കൂപ്പി ഭയന്നു നില്ക്കുന്നൂ
തളിരുപോലിവ.ള്‍
വിറച്ചു തുള്ളുന്നൂ.
2
മഹാവൃക്ഷങ്ങളെ, തഴുകുക കാല്ക്ക.ല്‍
തളര്‍ന്നിരുന്നു കേഴുമീ വനാംബയെ .
ഹരിത യൗവ്വനത്തഴപ്പു പോലിവ-
ളൊരു പൂങ്കമ്പിന്റെ തണ.ല്‍ത്തണുപ്പിലൂ-
ടണഞ്ഞതും ,വര്‍ണ്ണശബള സ്വപ്നങ്ങ.ള്‍
വിടര്‍ന്ന നാളുകളകന്നുപോയതും,
ആരണ്യനീലിമയിവളറിയാതെ
കരളിലെ കുളിര്‍ത്തടാകമായതും ,
സഖിമാരേവരുമകന്നിവ.ള്‍ ഒറ്റ-
‘’യ്ക്കിരിക്കുവോ’’ളായി തപം തുടര്‍ന്നതും
അറിയുവോരെങ്ങള്‍ , മനസ്വിനീ ,ശാന്തി –
കുടീരമാണു നി.ന് മടിത്തടം തായേ .
വനദേവിയിതാ ,കുടിയിരിക്കുന്നൂ
വിരിപന്ത.ല്‍ക്കീഴില്‍ മഹോത്സവാഹ്ലാദം
.
ചിറകുകള് പാടിപ്പറക്കാതെ, കണ്ഠം
തെളിഞ്ഞുപാടാതെ, ഇതള്‍ നിവരാതെ
ഒരു നിമിഷമില്ലിവിടെ--ജീവിതം
മഹോത്സവം--ദേവിയിരിക്കുന്നൂ സ്വപ്ന-
നിലീനയായ് ,നീല പ്പുടവ മൂടിയോള്‍ .
3
തളിരിനമ്മയായ്, തരുക്കള്‍ക്കമ്മയായ്
തൃണാങ്കുരങ്ങ.ള്‍ക്കു പയസ്വിനിയായി ,
പഴുത്തില പോലെയിടയ്ക്കു വന്നെത്തും
മനുജനമ്മയായ് കുടിയിരിപ്പോളെ
തൊഴുന്നേനോരോരോ തളിരിരിനുമെ.ന് കാ.ല്‍
പതിയുമോരോരോ മണല്‍ക്കുരുന്നിനും
തൊഴുതു നില്ക്കുമീ മിഴികളിലമ്മേ
നിറയുക ,വന്നു നിറയുക, എന്നും
നിറഞ്ഞു വാഴുക....നിറവായ് വാഴുക.,,
(ശാന്തകുമാരി വിജയന് )
എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിലെ ഇരി ങ്ങോള് കാവ് .
ReplyDeleteഭക്തിസാന്ദ്രം മനോഹരം
ReplyDelete