കണ്ണന്റെ അമ്മ
വരികയെന്‍ കണ്ണാ ..ഞാന്‍ ഊണൊരുക്കി
കാത്തിരിപ്പാണെത്ര നേരമായി
പാ.ല്‍വെണ്ണ, മോരും ഉരുളയാക്കി
വച്ചതാം ചോറും ഉറിക്കലത്തി.ല്‍
കാത്തിരിപ്പാണുണ്ണീ –
കൂട്ടരൊത്തു
വേഗം വരൂ , വിശപ്പായതില്ലേ ?
കളികളില്‍ മുങ്ങി നീ
നാടുനീളെ
അലയുന്നുവല്ലോ ..തള.ര്‍ച്ചയില്ലേ.!
വെയില് കൊണ്ടു,വെയില്
കൊണ്ടു നിന്റെ കുഞ്ഞി-
കവിളുകള്‍ കാളിമ പൂണ്ടതായി
പീലിത്തണ്ടാലെ ഞാ.ന്
തച്ചതിന്റെ
പാരം പരിഭവം തീന്നതില്ലേ ?
ചാരുവദനത്തിലുണ്ടു കാണ്മാ.ന്
ചന്ദനം മായ്ച്ചതിന് സ്വര്‍ണ്ണ രേണു.
ചേറുപുരണ്ട നി.ന് കൈകളെന്റെ
ചേലയില്‍ തേച്ചതാം വര്‍ണ്ണമെല്ലാം
പീലികള്‍ നീര്‍ന്നുള്ള
ചേലിലെന്നു
കാലിച്ചെറുക്കന്മാ.ര്‍ ചൊല്ലിയല്ലോ!
പൊ.ന് മയില്‍പീലി നെറുകയിങ്ക.ല്‍
ചാര്‍ത്തിയ ചേലൊത്തു നീയണയെ
തോഴിമാര് മോദമാര്‍ന്നോടിയെത്തി-
യൊന്നു മുകരുവാ.ന്
മത്സരിപ്പൂ ...
വരികയെന്‍ കണ്ണാ ,നിനക്കു മാത്രം
നറുവെണ്ണ തന്നിടാം,
ചോറുരുള-
യ്ക്കൊപ്പം നിനക്ക് ഞാന്‍
വാരി നല്‍കും
സ്നേഹമധുരം ചെടിച്ചു പോയോ ?
മധുവുണ്ടു മധുവുണ്ടു
നാവിലെല്ലാ
മധുരവും കൈപ്പായ് പരിണമിച്ചോ?
ആനന്ദപൂര്‍ണ്ണമാം
അശ്രുബിന്ദു
ചേരും കരിമിഴി നീ തൊടുമ്പോ.ള്‍,
വിസ്മരിക്കുന്നേ.ന് ഈ
ലോകം, എന്റെ
കണ്മുന്നില് സ്നേഹപ്രളയമല്ലോ.
മുങ്ങിയും
പൊങ്ങിയുമാലിലപ്പൂ –
ന്തോണിയി.ല്‍ ഞാനുമെ.ന് പൊ.ന്‍കിനാവും!
കണ്ണന്റെ കൈവിര.ല്‍
തൊട്ടതെല്ലാം
മായാവിലാസത്തി.ല്‍
മുങ്ങുമത്രേ.
അമൃതുവിളമ്പി വിളിക്കുമമ്മ യ്-
ക്കരികില്‍ അണയുക ,നീ പുരാനേ
...
( ശാന്തകുമാരി വിജയന്)
ശ്രീ വന്ദനം ...
ReplyDeleteആനന്ദപൂര്‍ണ്ണമാം അശ്രുബിന്ദു
ReplyDeleteചേരും കരിമിഴി നീ തൊടുമ്പോ.ള്‍,
വിസ്മരിക്കുന്നേ.ന് ഈ ലോകം, എന്റെ
കണ്മുന്നില് സ്നേഹപ്രളയമല്ലോ.
വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന മാസ്മരകാന്തിയുള്ള കവിത.
വരികൾ വളരെ ഭംഗിയായി..
ReplyDeleteമനോഹരമായ കവിത..