Monday, 14 July 2014

(കവിത )



കണ്ണന്‍റെ അമ്മ



വരികയെന്‍  കണ്ണാ ..ഞാന്‍ ഊണൊരുക്കി
കാത്തിരിപ്പാണെത്ര  നേരമായി
പാ.ല്‍വെണ്ണ, മോരും  ഉരുളയാക്കി
വച്ചതാം ചോറും  ഉറിക്കലത്തി.ല്‍
കാത്തിരിപ്പാണുണ്ണീ – കൂട്ടരൊത്തു
വേഗം വരൂ , വിശപ്പായതില്ലേ ?

കളികളില്‍ മുങ്ങി നീ നാടുനീളെ
അലയുന്നുവല്ലോ ..തള.ര്‍ച്ചയില്ലേ.!
വെയില്‍ കൊണ്ടു,വെയില്‍ കൊണ്ടു നിന്‍റെ കുഞ്ഞി-
കവിളുകള്‍ കാളിമ പൂണ്ടതായി

പീലിത്തണ്ടാലെ ഞാ.ന്‍ തച്ചതിന്‍റെ
പാരം പരിഭവം തീന്നതില്ലേ ?
ചാരുവദനത്തിലുണ്ടു  കാണ്മാ.ന്‍
ചന്ദനം മായ്ച്ചതിന്‍  സ്വര്‍ണ്ണ രേണു.

ചേറുപുരണ്ട നി.ന്‍ കൈകളെന്‍റെ
ചേലയില്‍  തേച്ചതാം വര്‍ണ്ണമെല്ലാം
പീലികള്‍ നീര്‍ന്നുള്ള ചേലിലെന്നു
കാലിച്ചെറുക്കന്മാ.ര്‍  ചൊല്ലിയല്ലോ!


പൊ.ന്‍ മയില്‍പീലി നെറുകയിങ്ക.ല്‍
ചാര്‍ത്തിയ ചേലൊത്തു  നീയണയെ
തോഴിമാര്‍ മോദമാര്‍ന്നോടിയെത്തി-
യൊന്നു മുകരുവാ.ന്‍ മത്സരിപ്പൂ ...

വരികയെന്‍  കണ്ണാ ,നിനക്കു മാത്രം
നറുവെണ്ണ തന്നിടാം, ചോറുരുള-
യ്ക്കൊപ്പം നിനക്ക് ഞാന്‍ വാരി നല്‍കും
സ്നേഹമധുരം  ചെടിച്ചു പോയോ ?
മധുവുണ്ടു  മധുവുണ്ടു  നാവിലെല്ലാ
മധുരവും കൈപ്പായ് പരിണമിച്ചോ?


ആനന്ദപൂര്‍ണ്ണമാം അശ്രുബിന്ദു
ചേരും കരിമിഴി  നീ തൊടുമ്പോ.ള്‍,
വിസ്മരിക്കുന്നേ.ന്‍ ഈ ലോകം, എന്‍റെ
കണ്മുന്നില്‍  സ്നേഹപ്രളയമല്ലോ.
മുങ്ങിയും പൊങ്ങിയുമാലിലപ്പൂ –
ന്തോണിയി.ല്‍  ഞാനുമെ.ന്‍ പൊ.ന്‍കിനാവും!

കണ്ണന്‍റെ  കൈവിര.ല്‍  തൊട്ടതെല്ലാം
മായാവിലാസത്തി.ല്‍ മുങ്ങുമത്രേ.
അമൃതുവിളമ്പി  വിളിക്കുമമ്മ യ്-
ക്കരികില്‍ അണയുക ,നീ പുരാനേ ...

( ശാന്തകുമാരി വിജയന്‍)

3 comments:

  1. ശ്രീ വന്ദനം ...

    ReplyDelete
  2. ആനന്ദപൂര്‍ണ്ണമാം അശ്രുബിന്ദു
    ചേരും കരിമിഴി നീ തൊടുമ്പോ.ള്‍,
    വിസ്മരിക്കുന്നേ.ന്‍ ഈ ലോകം, എന്‍റെ
    കണ്മുന്നില്‍ സ്നേഹപ്രളയമല്ലോ.
    വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന മാസ്മരകാന്തിയുള്ള കവിത.

    ReplyDelete
  3. വരികൾ വളരെ ഭംഗിയായി..
    മനോഹരമായ കവിത..

    ReplyDelete