പൊന്‍കണി
വീട്ടു മുറ്റത്തു പൊന്‍ കണിക്കൊന്ന തന്
ആഭരണ മഴിച്ചു വച്ചെ പ്പോഴോ!
മോടി വേണ്ടെന്നു തോന്നിയോ , പച്ച തന്
സ്വച്ഛതയില്‍ മയക്കമാണിപ്പോഴും.
മേടമാസ പ്പുലരി വന്നെത്തിയെന്
മണ്കുടിലില് വിളക്കു തെളിക്കവേ..
കണ്ടു ഞാന്‍ കണി _എന്നുള്ളിലെപ്പോഴും
വേണുവൂതി ചിരിച്ചു ല്ലസിക്കുവോന്‍,
വേനലില്‍ ഞാന്‍ തളര്‍ന്നു പോം വേളയില്‍
പീലി തന് തണല്‍ തന്നു വിളിക്കുവോന്‍ ,
കണ്ണുനീര്‍ച്ചാലു കീറുന്ന നോവുകള്‍
എണ്ണമ റ്റതാ ണെങ്കിലും കൈവിരല്‍_
ത്തുമ്പു തൊട്ടുതുടക്കുവോന്‍, പൊന്മണി-
വേണു നാദമെനിക്കായ് പകുത്തവന്‍
കാത്തു നില്ക്കുന്നു... ദൂരെയാണെങ്കിലും
കണി വിളക്കിന്നൊളിയില്‍ നിന് ദര്‍ശനം
തന്നുവല്ലോ ,മണി വിളക്കായ്മന_
ക്കണ്ണിലെന്നും തെളിയുന്ന പൊന്‍കണി
വെണ്ണ തൊട്ടുള്ള കൈകളാല്‍ , മാധവാ
ദൈന്യ മെല്ലാ മലിയിച്ചു നീക്കുക,
കണ്ണിലെ കുഞ്ഞു നെയ്ത്തിരി യെപ്പോഴും
കത്തി നില്ക്കുവാന് നീ തുണച്ചീടുക
( ശാന്തകുമാരി വിജയന്)
സ്നേഹ വന്ദനം...
ReplyDeleteവിഷു ആശംസകള്‍ നേരുന്നു ...
കണ്ണിലെ കുഞ്ഞു നെയ്ത്തിരി യെപ്പോഴും
ReplyDeleteകത്തി നില്ക്കുവാന് നീ തുണച്ചീടുക
.............. നല്ല വരികൾ. ഈ പൊൻകണി അസ്സലായി.
നല്ല കവിതയാണ്...
ReplyDelete