Wednesday, 23 April 2014

കവിത







               അമ്പലത്തില്‍...


കണ്ണന്‍ തരുന്നതാം  വെണ്ണയ്ക്കുമുണ്ടതി -
മധുരം   , ആ   പാലമൃതുണ്ണാന്‍
കൈ വെള്ളയില്‍ വെച്ചു   തന്നുവല്ലോ , തിരു-
മധുരം  പ്രസാദം  ഭുജി ച്ചേന്‍...

കണ്ണാ.. നീ  എന്തേ   തരാഞ്ഞതീ യമ്മയ്ക്കു
ദര്‍ശനം, കണ്ണിന്നു   മുന്നില്‍
ഒന്നു വന്നാലെന്തു  ചേതം , ഉണ്ണീ നിന-
ക്കിപ്പോഴും  കുസൃതി ക്കളിമ്പം
മാറിയില്ലേ , കളിപ്പിക്കുവാനോ  ,മറ-
ഞ്ഞെപ്പോഴും  നില്‍പ്പൂ ...മുകുന്ദാ !

കാണുവാനൊന്നു  കൊതി തുള്ളി വന്നതാ-
ണുണ്ണീ,യരികില്‍,  ഞാനപ്പോള്‍ ...
വാതിലിന്നപ്പുറം  നിന്നൊരോടക്കുഴല്‍
ഗീതത്തിനാല്‍  നീ വിളിച്ചൂ ..
വീണ്ടും  കൊതിപ്പിച്ചു നീ ,വെറും കൈയ്യുമായ്
വന്നൊരീ യമ്മയെ കാണാന്‍
ചാരിയ ശ്രീകോവില്‍ പാതി തുറന്നൊന്നു
 നോക്കിയോ    കണ്ണ നാമുണ്ണീ ...?

കണ്ടതില്ലേനൊന്നു മെന്‍റെ  കണ്ണാ  പ്രഭാ -
പൂരമായ്  നീ നിറഞ്ഞല്ലോ.

കണ്ണടയ്ക്കാനും  തുറക്കാനുമാവാതെ...
കണ്ണു  പൊത്തീലയോ   കണ്ണന്‍!

(ശാന്തകുമാരി  വിജയന്‍ )


3 comments:

  1. ശ്രീ പാദങ്ങളില്‍....

    ReplyDelete
  2. "കൈ വെള്ളയില്‍ വെച്ചു തന്നുവല്ലോ , തിരു-
    മധുരം പ്രസാദം ഭുജിച്ചേന്‍."..
    അധികം വൈകാതെതന്നെ ആഗ്രഹങ്ങൾ സഫലമാവട്ടെ. ആശംസകൾ

    ReplyDelete
  3. പ്രിയപ്പെട്ട ശാന്തേച്ചി,
    കവിത ഇഷ്ടമായി..
    കണ്ണന്‍ തരുന്നതാം വെണ്ണയുടെ മധുരംപോലെ ഈ കവിതയും കണ്ണനു മധുരമാവട്ടെ..
    ആശംസകൾ !

    ReplyDelete