Monday, 14 April 2014

കവിത




                പൊന്‍കണി



വീട്ടു മുറ്റത്തു   പൊന്‍ കണിക്കൊന്ന  തന്‍
ആഭരണ മഴിച്ചു വച്ചെ പ്പോഴോ!
മോടി വേണ്ടെന്നു  തോന്നിയോ , പച്ച തന്‍
സ്വച്ഛതയില്‍  മയക്കമാണിപ്പോഴും.


മേടമാസ പ്പുലരി  വന്നെത്തിയെന്‍
മണ്‍കുടിലില്‍ വിളക്കു തെളിക്കവേ..

 കണ്ടു  ഞാന്‍ കണി _എന്നുള്ളിലെപ്പോഴും
വേണുവൂതി   ചിരിച്ചു ല്ലസിക്കുവോന്‍,
വേനലില്‍ ഞാന്‍ തളര്‍ന്നു പോം  വേളയില്‍
 പീലി തന്‍ തണല്‍ തന്നു  വിളിക്കുവോന്‍ ,
 കണ്ണുനീര്‍ച്ചാലു  കീറുന്ന  നോവുകള്‍
എണ്ണമ റ്റതാ ണെങ്കിലും   കൈവിരല്‍_
ത്തുമ്പു  തൊട്ടുതുടക്കുവോന്‍, പൊന്‍മണി-
വേണു നാദമെനിക്കായ്  പകുത്തവന്‍
കാത്തു നില്‍ക്കുന്നു...  ദൂരെയാണെങ്കിലും
 കണി വിളക്കിന്നൊളിയില്‍ നിന്‍ ദര്‍ശനം
തന്നുവല്ലോ ,മണി വിളക്കായ്മന_
ക്കണ്ണിലെന്നും തെളിയുന്ന  പൊന്‍കണി

വെണ്ണ  തൊട്ടുള്ള  കൈകളാല്‍ , മാധവാ
ദൈന്യ മെല്ലാ മലിയിച്ചു നീക്കുക,
കണ്ണിലെ   കുഞ്ഞു നെയ്‌ത്തിരി യെപ്പോഴും
കത്തി നില്‍ക്കുവാന്‍  നീ  തുണച്ചീടുക

( ശാന്തകുമാരി വിജയന്‍)

3 comments:

  1. സ്നേഹ വന്ദനം...
    വിഷു ആശംസകള്‍ നേരുന്നു ...

    ReplyDelete
  2. കണ്ണിലെ കുഞ്ഞു നെയ്‌ത്തിരി യെപ്പോഴും
    കത്തി നില്‍ക്കുവാന്‍ നീ തുണച്ചീടുക
    .............. നല്ല വരികൾ. ഈ പൊൻകണി അസ്സലായി.

    ReplyDelete
  3. നല്ല കവിതയാണ്...

    ReplyDelete