Tuesday, 29 April 2014

കവിത (ഹരിത ഗീതി-2)



             
                      മുള്ള്


കുതികൊള്ളും ഹര്‍ഷ വായ്പ്പോടെ   ഞാനീ
കുസുമോത്സവത്തില്‍  മതി മറക്കേ
സഹജാതരകലേക്കു   മാറി നില്‍പ്പൂ ,
സഹിയാത്തതാണു  മമാത്മ  ദുഃഖം ..


അറിവോതി ത്തന്നോര്‍ , മികവു  കാട്ടാന്‍
വിരുതുപ ദേശിച്ചോരാരുമെന്നാല്‍
വഴികാട്ടിയില്ലാ , പിണങ്ങി  നില്‍പ്പൂ
വിനയമധുരാ ക്ഷരങ്ങളെന്നില്‍


സുരഭില സൂന മണിക്കിരീടം
അവിടുന്നെന്നാലുമെനിക്കു നല്‍കി ,
അറിയുന്നേന്‍  മഹിതമെന്തെന്നു  മന്നില്‍-
അറിവ തേ   പുണ്യം --അതിന്നു  നന്ദി..


(ശാന്തി  വിജയന്‍)

4 comments:

  1. കൃഷ്ണാര്‍പ്പണം.....

    ReplyDelete
  2. ഈ മുള്ള്‌ മറ്റൊരു മുള്ളുകൊണ്ടുതന്നെ എടുക്കേണ്ടിവരുമോ ?. എങ്കിൽ ആ വേദനയും മധുരതരമാവട്ടെ

    ReplyDelete
  3. അറിവ് വഴികാട്ടുവാൻ ഉണ്ടല്ലോ..
    അറിവ് ഉണ്ടായിക്കോണ്ടേ ഇരിക്കട്ടെ...
    നല്ല കവിത...

    ReplyDelete
  4. മനോഹരമായ വരികളിൽ ഭക്തിയും വിനയവും തുളുമ്പുന്ന കൃഷ്ണാർപ്പണം ...

    ReplyDelete