മുള്ള്
കുതികൊള്ളും ഹര്‍ഷ വായ്പ്പോടെ ഞാനീ
കുസുമോത്സവത്തില്‍ മതി മറക്കേ
സഹജാതരകലേക്കു മാറി നില്പ്പൂ ,
സഹിയാത്തതാണു മമാത്മ ദുഃഖം ..
അറിവോതി ത്തന്നോര്‍ , മികവു കാട്ടാന്‍
വിരുതുപ ദേശിച്ചോരാരുമെന്നാല്‍
വഴികാട്ടിയില്ലാ , പിണങ്ങി നില്പ്പൂ
വിനയമധുരാ ക്ഷരങ്ങളെന്നില്‍
സുരഭില സൂന മണിക്കിരീടം
അവിടുന്നെന്നാലുമെനിക്കു നല്കി ,
അറിയുന്നേന് മഹിതമെന്തെന്നു മന്നില്‍-
അറിവ തേ പുണ്യം --അതിന്നു നന്ദി..
(ശാന്തി വിജയന്)
കൃഷ്ണാര്‍പ്പണം.....
ReplyDeleteഈ മുള്ള് മറ്റൊരു മുള്ളുകൊണ്ടുതന്നെ എടുക്കേണ്ടിവരുമോ ?. എങ്കിൽ ആ വേദനയും മധുരതരമാവട്ടെ
ReplyDeleteഅറിവ് വഴികാട്ടുവാൻ ഉണ്ടല്ലോ..
ReplyDeleteഅറിവ് ഉണ്ടായിക്കോണ്ടേ ഇരിക്കട്ടെ...
നല്ല കവിത...
മനോഹരമായ വരികളിൽ ഭക്തിയും വിനയവും തുളുമ്പുന്ന കൃഷ്ണാർപ്പണം ...
ReplyDelete