Tuesday, 19 February 2013

           ദീപം


എന്തിനോര്‍ത്തിരിക്കുന്നൂ ദീപമേ,നിന്നെച്ചുറ്റി
വന്നുപോയതാം നിശാശലഭങ്ങളെപ്പറ്റി?
തെളിനാളമായാടിത്തിമിര്‍ത്തു സ്നേഹോദാര-
സൗമ്യ നീ നിന്നു –നിന്നെയറിയാതവര്‍ പോയി .

സ്നേഹമാണെല്ലാമെല്ലാം എന്നെന്നോടോതി വ്യഥാ-
തപ്തമാമെന്നാത്മാവെ തഴുകുമേതോ സഖി .
ആരുവാന്‍? അറിവീല! കുനിയും മുഖം തെല്ലു-
മുയര്‍ത്തീല ഞാന്‍ -സഖി മിഥ്യയായ് മറഞ്ഞാലോ.
സൗമ്യശീതള ഭാവസ്പര്‍ശമൊന്നിനാലാത്മ-
ലാവണ്യത്തിടമ്പിന്‍റെയുള്ളു ഞാനറിഞ്ഞല്ലോ.
അതുമാത്രമേ വേണ്ടൂ-കാറ്റിലാടുമീയൊറ്റ-
ത്തിരിനാളത്തില്‍  സ്നേഹജ്യോതിയേ ദര്‍ശിക്കാവൂ.

4 comments:

  1. അതുമാത്രമേ വേണ്ടൂ-കാറ്റിലാടുമീയൊറ്റ-
    ത്തിരിനാളത്തില്‍ സ്നേഹജ്യോതിയേ ദര്‍ശിക്കാവൂ.

    മനോഹരമായ വരികൾ. അഭിനന്ദനങ്ങൾ

    ReplyDelete
  2. thank you so ..much,sir ee snehajyothy sir'nu eppol kaanaan pattunnundo? enkil athinoru thanks vereyum.....

    ReplyDelete
  3. പ്രിയപ്പെട്ട ശാന്ത ചേച്ചി,
    "അതുമാത്രമേ വേണ്ടൂ-കാറ്റിലാടുമീയൊറ്റ-
    ത്തിരിനാളത്തില്‍ സ്നേഹജ്യോതിയേ ദര്‍ശിക്കാവൂ."
    ഏറെ ഇഷ്ടമായി ചേച്ചി
    മനോഹരമായ ഒരു കവിത
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete