ഹരേ...
കണ്ണനോടു പറയുവാന്‍ കണ്ണീരുപ്പു കലര്‍ന്നുള്ള
കഥകളെത്രയുണ്ടെന്നോ കരളിനുള്ളില് .
കണ്ണനോടും പറയാതെ മധുര മാര്‍ന്ന താമെത്ര
നിറം ചേര്‍ന്ന നിനവുകള്‍ കൊഴിഞ്ഞു പോയി.
കരിമേഘം,ഇടിവെട്ടും, മിന്നലുമായ് ഇരുള്‍ക്കാല-
രാവുകളെത്ര യുമെന്നെ കടന്നു പോയി .
പുലരിയും പൂവും നേര്‍ത്ത ചിരിയു മായൊരോമന-
ത്തിരു മുഖം പൂക്കണിയായ് മുന്നിലെത്തുമ്പോള്‍
മറന്നുപോമെല്ലാം,മധു മുരളിക യൂതുമെന്റെ
മുകുന്ദ നുണ്ണിയെ കണ്ടാല്‍ മനം നിറയും .
ഹരേ ..നിന്റെവിരല്തുമ്പാല് തൊട്ടുണര്‍ത്തും ഗീതങ്ങളാല്‍
നിറയുവാന്‍ കനിയുകയെ ന്റെ യീ ജന്മം ...
പ്രിയപ്പെട്ട ചേച്ചി,
ReplyDeleteമനോഹരം ചേച്ചി വരികള്‍
ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ...
സ്നേഹത്തോടെ,
ഗിരീഷ്
മറന്നുപോമെല്ലാം,മധു മുരളികയൂതുമെന്റെ
ReplyDeleteമുകുന്ദനുണ്ണിയെ കണ്ടാല്‍ മനം നിറയും .
മനോഹരമായ വരികൾ. ഭക്തിസാന്ദ്രം