Monday, 12 January 2015

കവിത








മഴ ച്ചന്തം


മഴ കാണുവാനെന്തു  ചന്തം , നിലാവിന്‍റെ-
യിത.ള്‍  പൊഴിയുന്നതു പോലെ .


പുലരി തുടുക്കെ,യിരുള്‍  മാഞ്ഞു  മാഞ്ഞു പൊ.ന്‍
മലരുകള്‍  കണ്മിഴിക്കാനാ.യ്
ഒരു കൈക്കുടന്നയി.ല്‍  തൂവെളിച്ചം നിറ-
ച്ഛമ്മ വിളിക്കുമ്പോഴേക്കും,.
പൈമ്പാല്‍ കൊതി തുള്ളി എത്തും കിടാങ്ങളെ
പോലെ വന്നമ്മക്കരികി.ല്‍       
നില്‍ക്കയാണോത്തിരി പൂക്ക.ള്‍. വസന്തമായ്
എങ്ങും നിറഞ്ഞൂ ,സുഗന്ധം.
പൂക്കളില്‍  തേന്‍കണം  തേകി നിറക്കുവാ.ന്‍
തെന്നലും കൂടെ വന്നെത്തീ. 


.പ്രകൃതീശ്വരിയെ നമിച്ചു നില്‍ക്കുന്ന പൂ-
വാടിയിലേക്കു പെയ്തെത്താ.ന്‍
തൂമഴത്തുള്ളിക.ള്‍ മത്സരിക്കും പുല.ര്‍
വേളയെ.ന്‍  ജാലകച്ചില്ലി.ല്‍
തൊട്ടു ,നനഞ്ഞു നില്‍ക്കുന്നു, കണ്‍ പീലിയി.ല്‍
കുഞ്ഞുകാറ്റുമ്മ വെയ്ക്കുന്നൂ .


മഴ, കാണുവാനെന്തു .ചന്തം -- ചുഴികളി.ല്‍,
പുഴകളില്‍ ചേ.ര്‍ന്നൊഴുകാനാ.യ്
തെളിമ യാര്‍ന്നുള്ള കിനാവുപോ.ല്‍,  മണ്ണു തൊ-
ട്ടനുവാദവും  കാത്തു നില്‍പ്പൂ.
‘പോയ്‌ വരൂ ,പോയ്‌ വരൂ’ ദലമര്‍മരങ്ങളാ.യ്
യാത്രാമൊഴിയുണ്ടു മഴയി.ല്‍...


മഴ കാണുവാനെന്തു ചന്തം , കിനാവിന്‍റെ-
യഴകു ചോരുന്നതു പോലെ ...

(ശാന്തകുമാരി വിജയന്‍ )

Sunday, 11 January 2015

കുറിപ്പുകള്‍








അമ്മ

   
നിലാവിന്‍റെ മുഖം , നിലാവിന്‍റെ മന്ദസ്മിതം
താഴ്വാരത്തിലേക്കു   താണിറങ്ങിയ
തണുതണുത്ത കോടമഞ്ഞിന്‍റെ മേഘ സ്പര്‍ശം
നിലാവിന്‍റെ  കൈക.ള്‍ ,
നിലാത്താരങ്ങള്‍ മിന്നുന്ന  കണ്‍കളി.ല്‍
അയുതം സ്നേഹ സൂര്യന്മാ.ര്‍  
എന്‍റെ  അമ്മ ....





കവിത

പ്രസാദം

മഹാഗുരോ ,ഭവല്‍ പദാന്തികം ചേര്‍ന്നു
പടിഞ്ഞിരിക്കുമീ  നിഷാദപുത്രി ത.ന്‍ 
വിരലിലക്ഷര പ്രസാദമായ് , സ്നേഹ
സ്വരൂപമാര്‍ന്ന മ.ണ്‍ തരിക.ള്‍ ചേര്‍ക്കുക...
കരുണചോരുന്ന മിഴികളാ.ല്‍  സ്നേഹ 
പ്രസാദവും  പകര്‍ന്നിവ.ള്‍ക്ക് ,നല്‍കുക .

ശാന്തകുമാരി വിജയ.ന്‍

Friday, 9 January 2015

-കവിത (ദാഹം)






      ദാഹം


വന്നിരുന്നെന്‍റെ  മുറ്റത്തു  മാന്തണ.ല്‍  
ചില്ലയില്‍ രണ്ടു കുഞ്ഞിക്കുരുവിക.ള്‍
കൊക്കുരുമ്മി  പറയുകയാണവ.ര്‍
“ഇറ്റു ദാഹനീരെങ്ങ.ള്‍ക്കു നല്‍കുക.”
 
വേനല്‍ വന്നെത്തിയില്ലതിന്‍ മുന്‍പു ഹാ!
വറ്റിയെല്ലാ നീര്‍ച്ചാലുമെന്നാലുമീ
മ.ണ്‍കുടത്തിലൊരിറ്റു നീ.ര്‍  അമ്മ തന്‍
കുഞ്ഞു മക്കള്‍ക്കു കാത്തു വയ്ക്കില്ലയോ?


(ശാന്ത വിജയന്‍ )

Friday, 26 December 2014

പഥിക മാനസം --കവിത






കവിത


പഥിക മാനസം


വഴിയോരക്കാഴ്ചക.ള്‍  പേറി
പോകുന്നൂ , പഥിക മാനസം.

ഇരുളും കാട്ടുപാതകള്‍,വെട്ടം
പുരണ്ടതാം  വയലേലക.ള്‍
നിര്‍ന്നിമേഷം  വെയി.ല്‍ കൊള്ളാ.ന്‍
മാനം  നോക്കുന്ന  കായലിന്‍
മൗനം:, കാട്ടുപൊന്തക.ള്‍,നീളെ
കാറ്റൂതുന്ന   കരിമ്പന..
മലകള്‍ നിര്‍നിദ്രം  താരാ-
ഗണങ്ങളോടുറ്റ  സൗഹൃദം
പങ്കു വെയ്ക്കുന്ന  രാപ്പകല്‍ ;
പുഴയെ കാക്കുന്ന  തോണികള്‍...

ഞാറ്റുപാട്ടിന്‍റെ  ശീലുക.ള്‍
മറക്കാത്തൊരു  മങ്കമാര്‍
മണ്ണിനോടെന്തു ചൊല്ലുന്നൂ?
“സീതയെപ്പോലെ  ജീവിതം”.

ചെളിക്കണ്ടത്തിലേക്കാഴ്ത്തി
നടുന്ന മിഴിനീര്‍ക്കണം
പെയ്യുന്ന മഴപോ.ല്‍; വയലി.ന്‍
മാറിലേക്കാണു നോവിന്‍റെ
കണങ്ങള്‍ പാറി വീഴുന്നു—
വിള നല്‍കാത്ത കിനാവുക.ള്‍

വഴിയോര ക്കാഴ്ചകള്‍ പേറി
നീറുന്നൂ  പഥിക മാനസം.

കൗമാരം പീലി നീര്‍ത്തുന്ന
കാവുകള്‍ പൂത്തുലഞ്ഞത്,
കിനാക്കാണാത്ത സ്വര്‍ഗത്തി.ന്‍
താഴ്വാരം  തളിരാര്‍ന്നത്‌,
വയലില്‍ പൂവിട്ടു നില്‍ക്കുന്നൂ
പണിയാളന്‍റെ  മനോലത.
കാറ്റിലാടുന്നപുന്നെല്ലിന്‍
മുടി  മാടുന്ന  തത്തകള്‍
കൊത്തി കൊത്തി കൊറിക്കുന്നൂ
പാലുറക്കാത്ത സൗഹൃദം.
കനം വെച്ച കതിരി.ല്‍  പച്ച
നെല്ലോലത്തലപ്പുക.ള്‍
തൊട്ടു നോക്കുന്നു ,നാണം പൂ-
ണ്ടോടുന്നൂ ...കുഞ്ഞാറ്റകള്‍.

പൂത്ത പുല്‍ മേടുക.ള്‍  പച്ച-
ക്കാടുകള്‍,വനരധ്യക.ള്‍
മുളം തണ്ടുകള്‍  മൂളുന്ന
കാടകം ,കുളിരാര്‍ന്നിടും
ചോലകള്‍ ,പേടിയോരാതെ
മാനുക.ള്‍  മേഞ്ഞു നില്‍ക്കവേ
ഈണം  പോരാത്ത  പാട്ടുകള്‍
വീണ്ടും പാടുന്നു  പക്ഷികള്‍ .

മാനത്തെ  മേഘസഞ്ചയം
താഴത്തന്തിയുറങ്ങുവാ.ന്‍
മലമോളില്‍  വിരിക്കുന്നൂ
കോടമഞ്ഞി.ന്‍  വിരിപ്പുക.ള്‍..

ആല്‍മരത്തണ.ല്‍, പാന്ഥന്‍റെ
തോ.ള്‍ സഞ്ചിക്കിയലും ധനം  
മധുരം കാത്തു വെയ്ക്കാത്ത
പാഴ്ക്കിനാവിന്‍റെ  ലാഘവം .

മണലാം മെത്തയി.ല്‍ കണ്ണും
മനവും പൂട്ടി കിടക്കയോ
വഞ്ചിയും വലയും—തേടി
വന്നില്ലാ തുഴ പോയവന്‍.

ഇരുളാം തിരമാലക.ള്‍
വിളിക്കുന്നൂ – “വരൂ...വരൂ “
“പോകല്ലേ “എന്നു തീരത്തെ
തെങ്ങോലത്തലപ്പുക.ള്‍!

ഹരിത ഭംഗികള്‍  പിന്നിട്ടോ –
നെത്തി നില്‍ക്കുന്ന പട്ടണം
അസ്ത്രവേഗത്തില്‍ നിന്നോടി
മാറുന്ന ചെറുജീവി പോ.ല്‍ .

മനോരമ്യതയേലാത്ത
പുറമ്പോക്കുക.ള്‍ കാണവേ
ഹൃത്തിലൂറുന്ന  നോവാലെ
വേവുന്നൂ  പഥിക മാനസം.

ചുട്ടു പൊള്ളുന്നു ,നീറുന്നൂ,
കരിയുന്നൂ  പെറ്റനാടിന്‍റെ
ഹൃത്തടം, കണ്ണുപൊത്തുന്നൂ,
കരയുന്നെ.ന്‍ ,തപ്ത മാനസം..

(ശാന്തകുമാരി  വിജയന്‍)