പെങ്ങള്
ഉമ്മറത്തിണ്ണയില്‍ പെങ്ങളുണ്ടെ പ്പൊ ഴും
നിറ വഴിക്കണ്ണുമായ് കാത്തിരിക്കാന്‍
.ഉറിയില്‍ ഒരുരിയരിച്ചോറുമായ്, അതിനുപ്പു -
ചേര്‍ക്കുവാന്‍ കരിമിഴിയിലിറ്റു കണ്ണീരുമായ്,
കാത്തിരിക്കുന്നിതാ, പെങ്ങള് -കിനാവിന്റെ
കണ്പോള ചാഞ്ഞുറങ്ങുന്ന നേരം വരെ.
ദൂര പഥങ്ങളില്‍, ദൂര ദേശ ങ്ങളില്‍
നേരിന്നു വേണ്ടി പൊരുതുവോര്‍ക്കൊക്കെയും
നേര്‍പെങ്ങളാണിവള്‍, നേര്‍ന്നിരിപ്പൂ ഹൃത്തില്‍
ഇത്തിരി നേരിന് വിശ പ്പു മാത്രം .
ഇത്തിരി നോവിന് നിറവു മാത്രം
( ' വിത ' കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയകവിത)
-- ശാന്തകുമാരി വിജയന് --
Thursday, 4 July 2013
Friday, 14 June 2013
കണ്ണാ...
കണ്ണാ...
വരികയെന്‍ കണ്ണാ -ഞാന്‍ ഊണൊരുക്കികാത്തിരി പ്പാണെത്ര നേരമായി ?
പാല്,വെണ്ണ ,മോരും ,ഉരുളയാക്കി
വച്ചതാം ചോറും ഉറി ക്കലത്തില്‍
കാത്തിരി പ്പാ ണുണ്ണീ - കൂട്ടരൊത്തു
വേഗം വരൂ-വിശപ്പായതില്ലേ..?
Tuesday, 7 May 2013
മുകുന്ദാ ..
.ഒരു ചെമ്പകപ്പൂ വിരിഞ്ഞ തൊടിയിലെ
കുളിര്കാറ്റു വന്നെന്റെ ജാലകത്തിന്
പിന്നിലൊളിച്ചു തന് കൈയ്യിലെ പൂമണം
മെല്ലെ എനിക്കായ് പകുത്തു പോകെ
അറിയുന്നു ഞാന്‍ , എന്റെ കണ്ണനു നല്കുവാന്
സമ്മാനമാണ് നീ തന്നതല്ലോ !...
കുരുവികള്‍ വന്നെന്റെ തൊടിയിലെ പൂക്കളില്‍
നറുതേന്‍ വിരുന്നുമായ് കൂടിടുമ്പോള്‍
പാടുമീണങ്ങളില്‍ മധുരമായ് നിറയുന്ന
മധുവെന്റെ മണിവര്‍ണനുള്ളതല്ലോ....
വന മുളംകാടിന്റെ യിടയിലൂടൊഴുകുന്ന
തെളിനീരരുവി തന്നുള്ളുപോലെ
മധുരമായ് മുരളിയി ലൊഴുകുന്ന പാട്ടുകള്‍
പകരം തരികയില്ലേ , മുകുന്ദാ ...
(ശാന്തകുമാരി വിജയന് )
Monday, 29 April 2013
സൗഹൃദം
നീളുന്നു, ജീവിതപ്പാതകള്‍, കൈവഴി--
യായി പിരിയുന്നു, സ്നേഹസ്വര്‍ഗംഗകള്‍
പാഥേയമില്ലാ, വെറും കൈയ്യുമായ് തണല്‍-
പ്പാത വക്കത്തു തളര്‍ന്നിരിപ്പോളിവള്‍,
തെല്ലു മധുരം പുരട്ടിയൊരു പിടി -
നല്ല കാലത്തിന് സ്മരണയേന്തുന്നവള്‍.
ഇല്ല, തളരില്ലൊരിക്കലും സൗഹൃദ-
ത്തെന്നല്‍ സൗമ്യോദാരമീ കൈ പിടിക്കവേ
.ഇല്ല , പാദങ്ങളിടറില്ല : വേനലാം
പൂഴി മണ്‍പാതകളെത്ര പിന്നിട്ടു ഞാന്‍...
( ശാന്തകുമാരി വിജയന്)
Wednesday, 24 April 2013
അടുക്കള പ്പാട്ടുകള്‍
1 മനസ്സ്
കറുത്ത മണ്‍കലം-അതിനുള്ളില്‍ വെണ്ണ-
തിരിഞ്ഞുയരാത്ത തയിര്, കടകോലിന്‍
ദ്രുത ചലനത്തിലുണര്‍ന്നുലഞ്ഞേറെ
കലമ്പലോടിറ്റു മിഴി നീരും വീഴ്ത്തി
തളര്‍ന്നു താഴുന്ന മനസ്സുപോല്‍ സ്വര-
ഗതിയോലും താളം ഹൃദയതാളമായ്
ഒരുവളും ;എന്റെ അടുക്കളയ്ക്കക--
ത്തി രിപ്പാണെത്രനാള്‍! ഇനിയുമെത്ര നാള്?
2 അഗ്നി
അടുപ്പിലെ അഗ്നി ഒരിക്കലും കുഞ്ഞേ
കെടുത്തരുതെന്നു പറഞ്ഞു പണ്ടു പെണ്-
കിടാങ്ങളോടൊരു മുതു മുത്തശ്ശി,യാ-
പഴയ വാക്കിനാല്‍ അവരിന്നും മനം
കെടാത്ത നോവിനാലെരി യിച്ചു നില്പ്പൂ.
അടുപ്പിലെ തീയും ,അകത്താളും നോവും
കെടാതെ കാക്കുവോരിവര്‍ക്കു മുറ്റത്തെ
കറിവേപ്പിന് കൊമ്പത്തിരുന്നു ദൂഷണം
പറഞ്ഞു കേള്‍പ്പിക്കാനൊരു കരിംകാക്ക...
3 നന്ദി
അടുക്കള വാതില്‍പ്പുറ ത്തു വാലാട്ടി -
പ്പതുങ്ങി നില്ക്കുന്നൂ കറുത്ത നായ്ക്കുട്ടി.
എറിഞ്ഞോടിച്ചാലുമതു വീണ്ടും പങ്ങി-
പ്പതുങ്ങി യെത്തുമ്പോള്‍ ,ഒരു പിടി ച്ചോറിന്
നനുത്ത വാത്സല്യം വിളമ്പുമീയമ്മ.
കളിവാക്കെന്നോണം ചിലപ്പോള മ്മ തന്
പരിഭവം --'' നന്ദിയിതിന്നേറും , പക്ഷെ..! ''
Wednesday, 3 April 2013
കാവ്യ കണങ്ങള്‍
സ്ത്രീ
1
പെയ്തൊഴിയാതെ ചീര്‍ത്തു നില്ക്കുവാന് വര്‍ഷര്‍ത്തുവിന്‍
മിഴിപ്പീലികള്‍ മാത്രം - എന്തിതിന്‍ പൊരുളാവോ!
2
പൊന്‍ നുറുങ്ങായി ജന്മമിരുളില്‍ കുരുങ്ങിപ്പോയ്
എങ്കിലും പുണ്യം--ഞാനീ മണ്ണിലാണല്ലോ വീണൂ.
3
നീ ത്യജിച്ചതാമോരോ ജീവബിന്ദുവും പെയ്തു -
പെയ്ത ലിഞ്ഞിള പുത്രപൂര്‍ണ്ണയായ് ലസിക്കുന്നൂ...
4
ക്ഷുദ്ര മാനസയെന്നു ഹസിപ്പൂ ലോകം ഭദ്ര -
ദീപമൊന്നെന്നാത്മാവില്‍ കതിര്‍വീശി ടുമ്പോഴും
താരിലെ തുഷാരം പോല്‍ മിഴിനീര്‍കണങ്ങളെ ന്
കരളിന് ദലങ്ങളെ എണ്ണിനോക്കുന്നൂ ,വീണ്ടും
5
മീന മാസത്തിന് കുളിര്‍ത്തേക്കുപാട്ടിനാല്‍
ആര്‍ദ്രമായ് തീര്‍ന്ന നിലാവിന് നുറുങ്ങുകള്‍
കൈ പിടിച്ചോടിയോ പോയ ഹര്‍ഷങ്ങളില്‍
വീണ്ടും മുഖം പൂഴ്ത്തി നില്ക്കുന്നു ചേതന !
Friday, 29 March 2013
ജീവിതം
ജീവിതം
1
കരയാനുള്ളു തേങ്ങുന്നൂ
ചിരിയര്‍ഥിക്കുകയാണിള.
അണപൊട്ടുന്ന ദു:ഖത്തി-
ന്നര്‍പ്പിക്കാമൊരു സുസ്മിതം.
2
പുലര് വേളയ്ക്കു മുന്‍പേ വ--
ന്നസ്ത്തമിക്കുന്ന ചന്ദ്രികേ ,
ഭാസുരേന്ദ്ര പ്രഭാവത്തിന്
നിഴലോ നിന്റെ ജീവിതം? .
3
ആരുമേ കാണാത്തൊരാലിന്‍ കുരുന്നു വി -
ത്തീരില നീര്‍ത്തുന്നു പോടുകള്‍ക്കുള്ളിലായ് !
4
വേരുകള്‍ താഴേക്കു താഴേക്കു പാഞ്ഞുപോം
ഓര്‍മയാകുന്നോരരയാല്‍ ചുവട്ടിലും
പൊന്നില തല്ലിക്കൊഴിച്ചിട്ട കാലമേ
നീളുമീയീരില കൂപ്പുകൈ കാണുക.
. (ശാന്തകുമാരി വിജയന് )
Subscribe to:
Posts (Atom)