മഴ ച്ചന്തം
മഴ കാണുവാനെന്തു
ചന്തം , നിലാവിന്‍റെ-
യിത.ള്‍ പൊഴിയുന്നതു
പോലെ .
പുലരി തുടുക്കെ,യിരുള്‍ മാഞ്ഞു
മാഞ്ഞു പൊ.ന്‍
മലരുകള്‍
കണ്മിഴിക്കാനാ.യ്
ഒരു കൈക്കുടന്നയി.ല്‍ തൂവെളിച്ചം നിറ-
ച്ഛമ്മ വിളിക്കുമ്പോഴേക്കും,.
പൈമ്പാല്‍ കൊതി തുള്ളി എത്തും കിടാങ്ങളെ
പോലെ വന്നമ്മക്കരികി.ല്‍
നില്‍ക്കയാണോത്തിരി പൂക്ക.ള്‍. വസന്തമായ്
എങ്ങും നിറഞ്ഞൂ ,സുഗന്ധം.
പൂക്കളില്‍
തേന്‍കണം തേകി നിറക്കുവാ.ന്‍
തെന്നലും കൂടെ വന്നെത്തീ.
.പ്രകൃതീശ്വരിയെ നമിച്ചു നില്‍ക്കുന്ന പൂ-
വാടിയിലേക്കു പെയ്തെത്താ.ന്‍
തൂമഴത്തുള്ളിക.ള്‍ മത്സരിക്കും പുല.ര്‍
വേളയെ.ന്‍
ജാലകച്ചില്ലി.ല്‍
തൊട്ടു ,നനഞ്ഞു നില്‍ക്കുന്നു, കണ്‍ പീലിയി.ല്‍
കുഞ്ഞുകാറ്റുമ്മ വെയ്ക്കുന്നൂ .
മഴ, കാണുവാനെന്തു .ചന്തം -- ചുഴികളി.ല്‍,
പുഴകളില്‍ ചേ.ര്‍ന്നൊഴുകാനാ.യ്
തെളിമ യാര്‍ന്നുള്ള കിനാവുപോ.ല്‍, മണ്ണു തൊ-
ട്ടനുവാദവും
കാത്തു നില്‍പ്പൂ.
‘പോയ് വരൂ ,പോയ് വരൂ’ ദലമര്‍മരങ്ങളാ.യ്
യാത്രാമൊഴിയുണ്ടു മഴയി.ല്‍...
മഴ കാണുവാനെന്തു ചന്തം , കിനാവിന്‍റെ-
യഴകു ചോരുന്നതു പോലെ ...
(ശാന്തകുമാരി വിജയന്‍ )
തെളിമ യാര്‍ന്നുള്ള കിനാവുപോ.ല്‍, മണ്ണു തൊ-
ReplyDeleteട്ടനുവാദവും കാത്തു നില്‍പ്പൂ.
Manoharam ee kavitha. valare ishtamaayi.