കബനി
പുഴയെനിക്കമ്മയെ പ്പോല്‍, എന്‍റെ നെറുകയില്‍
മുത്തുന്നു ,പുഴ തണുപ്പല്ലോ..
തഴുകുന്നു കൈകളാല്‍ ഒഴുകുന്ന പുഴയെന്‍റെ
കൂടപ്പിറപ്പിനെപ്പോലെ...
പുഴയെനി ക്കെന്‍റെ നേര്‍ പെങ്ങളെപ്പോലെ ഞാ-
നെത്തുമ്പോ ഴൊരു മണിചിരിയുമായി
കൊഞ്ചലും കൂടിക്കുഴഞ്ഞു തേന്‍ ചോരുന്ന
വാക്കുമായ് പുഴയെന്‍റെ പെങ്ങള്‍ .
പുഴയെന്‍റെ പ്രേയസിക്കൊപ്പം ,പ്രണയാര്‍ദ്ര-
മൊരു നോക്കിനാല്‍ മെല്ലെയോതും
നനുനനുത്തൊരു വാക്കിനാലെന്‍ ഹൃദന്തരം
കുളിരും നിറച്ചൊഴുകുന്നു--
പുഴയെന്‍റെ പ്രണയിനിക്കൊപ്പം.
പുഴ രൌദ്രഭാവ മാര്‍ന്നിരുമിഴി ചോന്നും
കലമ്പിയു മാര്‍ത്തി രമ്പുമ്പോള്‍
ഞാന്‍ തന്നെ യാകുന്നു പുഴ -എന്‍റെ യുള്ളമോ
കലികൊള്ളുമിവളില്‍ ഞാന്‍ കാണ്മൂ .
തോരാത്തൊരാത്മാവുമായി നില്‍ക്കുന്നു ഞാന്‍
കബനീ നദിക്കെന്‍ പ്രണാമം.
കബനീ നദിക്കെന്‍ പ്രണാമം
(ശാന്തകുമാരിവിജയന്‍ )
ഗുരു പ്രണാമം....
ReplyDelete
ReplyDeleteപുഴയുടെ വിവിധ ഭാവങ്ങൾ
അമ്മയും, പെങ്ങളും, പ്രേയസിയും
ഒടുവിൽ താൻ തന്നെയായും കാവ്യാത്മകമായി ചിത്രീകരിച്ച ഈ കവിത വേറിട്ടുനില്ക്കുന്ന ഒരനുഭൂതിയായി എനിക്കു തോന്നി. ആശംസകൾ
ReplyDelete" പുഴയെനിക്കമ്മയെ പ്പോല്‍, എന്‍റെ നെറുകയില്‍
മുത്തുന്നു ,പുഴ തണുപ്പല്ലോ."
ആശംസകൾ ശാന്തേച്ചി..
നല്ല വരികൾ..