കവിത
ചിറക്
മഴ
നനഞ്ഞു കുതിര്‍ന്നൊരു പക്ഷി മാ-
ഞ്ചില്ലയില്
വന്നിരുന്നതായ് കണ്ടു ഞാ.ന് .
നേരമൊട്ടു
പുലര്‍ന്നതേയുള്ളൂ ;തൂ –
വെട്ടവുമായ്
കിഴക്കുണരുമ്പൊഴേ
ചിറകുതോര്ത്താനിരി ക്കുമതി.ന് ചെറു-
കണ്കളി ല്‍ നോക്കി
ഞാ.ന് വെറും കൗതുകം
ചേര്‍ത്തു ചോദിച്ചുപോയ്- വിശക്കുന്നുവോ?
ചോറുരുള തരട്ടെയോ ?
ദാഹനീര്
വേണമെന്നോ ?
തണുവു നിറഞ്ഞൊരെ.ന്
കിണറില്‍
നിന്നു ഞാ.ന് കോരി വിളമ്പിടാം...
മനസ്സില്‍ നിന്നൂറി നിറയുന്ന
സ്നേഹനീ.ര്‍
വഴിയുമെന്‍
ഹൃത്തടാകത്തി.ല്‍ നിന്നുഞാ.ന്
തെളിമയാര്‍ന്ന
കുടിനീ.ര്‍ പകുത്തിടാം
ചിറകു തോര്‍ത്തി വരിക വിഹംഗമേ ...
വളരെ ദൂരം പറന്നതാകാം : കൊടും
വേനലിന്
കന.ല്‍ ചൂടി.ല്‍ കരിഞ്ഞപോ.ല്‍
അഴകുചേരാത്ത
ചിറകുകള് മങ്ങിയും
ചെളി പുരണ്ടും
നനഞ്ഞു മിരിക്കയോ !
വരിക നീ
,പുരമുറ്റത്തു മാന്തണ .ല്‍-
പ്പരവതാനി
വിരിച്ചു വിളിപ്പു ഞാന്‍ .
വരിക
,ഞാന്‍ വിതറിത്തരും വറ്റുക ള്‍
കൊത്തി യെന്റെയീ മുറ്റത്തിരിക്കുക.
ഏറെ നാളായ്
ചിറകടി യൊച്ചയും
കാത്തു
കാതോര്ത്തിരുന്നവളാണു ഞാ ന് .
ചിറകിലൊന്നു
തളര്‍ന്നു പോയോളിവ ള്‍-
ക്കൊരു ചിറകായി
ചേര്‍ന്നു പറക്കുക ...!
(ശാന്തകുമാരി
വിജയന് )
വരിക നീ ,പുരമുറ്റത്തു മാന്തണ .ല്‍-
ReplyDeleteപ്പരവതാനി വിരിച്ചു വിളിപ്പു ഞാന്‍ .
വരിക ,ഞാന്‍ വിതറിത്തരും വറ്റുക ള്‍
കൊത്തി യെന്റെയീ മുറ്റത്തിരിക്കുക
ക്ഷണം കൊള്ളാം. തീര്‍ച്ചയായും വരാതിരിക്കില്ല.. അതുവരെ കാത്തിരിക്കുക..
എന്റെ വീട്ടു മുറ്റത്തെ ചില്ലകളിലും എന്നും രാവിലെ തന്നെ വിരുന്നു വരാറുണ്ട് പലതരം കിളികളും അണ്ണാറകണ്ണനും എല്ലാം.. കവിത വളരെ മനോഹരമായി..
ReplyDeleteആശംസകൾ ചേച്ചി..