പാട്ട്
പാട്ടൊന്നും മറന്നില്ലാ ; കനിയാ ക്കിനാക്കള്‍ തന്
പാട്ടുണ്ടീ ഹൃദയത്തിന്നൊരു പാടറകളില്‍.
ഒന്നിലായൊരു കോലക്കുഴല്‍പ്പൊത്തിലാണു ഞാന്‍
ഒക്കെയുമവിടേയ്ക്കായൊളിപ്പിച്ചിരിക്കുന്നൂ ...
മായിക സ്വര സുധാ സാഗരത്തില്‍ മുങ്ങുവോന്‍
മാധവനുമൊത്തൊരു തണലത്തിരിക്കുമ്പോള്‍,
താമരമണം ചേരും കൈകളില്‍ ഞാനാ മണി
വേണു നല്കിടാം ; നമുക്കായൊരു ഗാനം പാടാന്‍...
..............
..............
(ശാന്തകുമാരി വിജയന് )
ശ്രീപദം തൊഴുന്നേന്‍....
ReplyDeleteനല്ല വരികൾ ശാന്തെച്ചീ..
ReplyDeleteമോഹനം മനോഹരമീ സ്വരസുധാഗാന
ReplyDeleteമാധുരിയതിൽ ലോകം മയങ്ങിയുണരവേ
ആരുടെ മുരളി തൻ കയ്യിലെന്നറിയാതെ
മാധവനലയുന്നു മോഹിനി മറയുന്നു