അമ്പലത്തില്‍...
കണ്ണന് തരുന്നതാം വെണ്ണയ്ക്കുമുണ്ടതി -
മധുരം , ആ പാലമൃതുണ്ണാന്‍
കൈ വെള്ളയില്‍ വെച്ചു തന്നുവല്ലോ , തിരു-
മധുരം പ്രസാദം ഭുജി ച്ചേന്‍...
കണ്ണാ.. നീ എന്തേ തരാഞ്ഞതീ യമ്മയ്ക്കു
ദര്‍ശനം, കണ്ണിന്നു മുന്നില്‍
ഒന്നു വന്നാലെന്തു ചേതം , ഉണ്ണീ നിന-
ക്കിപ്പോഴും കുസൃതി ക്കളിമ്പം
മാറിയില്ലേ , കളിപ്പിക്കുവാനോ ,മറ-
ഞ്ഞെപ്പോഴും നില്പ്പൂ ...മുകുന്ദാ !
കാണുവാനൊന്നു കൊതി തുള്ളി വന്നതാ-
ണുണ്ണീ,യരികില്‍, ഞാനപ്പോള്‍ ...
വാതിലിന്നപ്പുറം നിന്നൊരോടക്കുഴല്‍
ഗീതത്തിനാല്‍ നീ വിളിച്ചൂ ..
വീണ്ടും കൊതിപ്പിച്ചു നീ ,വെറും കൈയ്യുമായ്
വന്നൊരീ യമ്മയെ കാണാന്‍
ചാരിയ ശ്രീകോവില്‍ പാതി തുറന്നൊന്നു
നോക്കിയോ കണ്ണ നാമുണ്ണീ ...?
കണ്ടതില്ലേനൊന്നു മെന്റെ കണ്ണാ പ്രഭാ -
പൂരമായ് നീ നിറഞ്ഞല്ലോ.
കണ്ണടയ്ക്കാനും തുറക്കാനുമാവാതെ...
കണ്ണു പൊത്തീലയോ കണ്ണന്!
(ശാന്തകുമാരി വിജയന് )
ശ്രീ പാദങ്ങളില്‍....
ReplyDelete"കൈ വെള്ളയില്‍ വെച്ചു തന്നുവല്ലോ , തിരു-
ReplyDeleteമധുരം പ്രസാദം ഭുജിച്ചേന്."..
അധികം വൈകാതെതന്നെ ആഗ്രഹങ്ങൾ സഫലമാവട്ടെ. ആശംസകൾ
പ്രിയപ്പെട്ട ശാന്തേച്ചി,
ReplyDeleteകവിത ഇഷ്ടമായി..
കണ്ണന് തരുന്നതാം വെണ്ണയുടെ മധുരംപോലെ ഈ കവിതയും കണ്ണനു മധുരമാവട്ടെ..
ആശംസകൾ !