കവിത
ശാന്തം...
ഇനിയെനിക്കായിരം ജന്മമുണ്ടാകിലും
അരികത്തു ചേര്‍ന്നു നില്ക്കാനായ്
അനുവാദമുണ്ടായ് വരേണം , അതേയെനി-
ക്കരുളുക വരമായ് ,നീ കൃഷ്ണാ....
ഇനിയെനിക്കൊരുപാടു സ്നേഹ നഷ്ട്ടങ്ങളില്‍
കരയുവാന്‍ വയ്യെന്റെ കണ്ണാ.
ചിരി തൂകി മെല്ലെ യരികില്‍ നിന്നുണ്ണി നീ
മൊഴിയുന്ന വാക്കിലെന് ജന്മം
സ്നേഹ യമുനയിലെന്ന പോല്‍ മുങ്ങുന്നു
കാളിയ ദര്‍പ്പ മേല്ക്കാതെ,
ആലിലത്തോണിയില്‍ എത്തുകില്ലേ ,മധു -
മുരളിക യൂതുംമുരാരേ.....
( ശാന്തകുമാരിവിജയന്‍ )
ശ്രീ പാദങ്ങളില്‍...
ReplyDeleteഭക്തിസാന്ദ്രമായ ഈ കവിത കണ്ണൻ കാണാതെപോകില്ല എന്നു സമാധാനിക്കുക. ആശംസകൾ
ReplyDelete