ഒരു നോവിന്റെ കഥ
............ .... ....... ....
ഇന്നു ധനു മാസ പൌര്‍ണ്ണമി ; ആതിരാ -
രാഗങ്ങളാലപിക്കുന്നൂ നിശീഥിനി.
ഓളങ്ങളില്‍ നിലാക്കോടിവസ്ത്രങ്ങ-
ളോ ലുമ്പുന്നു മാമല നാടിന് വധൂടിമാര്‍

മുങ്ങി ത്തുടിക്കും നനഞ്ഞ വെള്ളാമ്പലിന്‍
നാണം വിടാത്ത മുഖത്തൊളി കണ്ണുമായ്
ആതിരാ ത്തിങ്കള്‍ ചിരിക്കുന്നു , പാതിരാ -
പ്പൂമണമമ്പേ കവര്‍ന്നു മന്ദാനിലന്‍.
മോഹനമീ നേര്‍ത്ത രാവിന്റെചുണ്ടിലൂ-
ടെത്തുന്നു പക്ഷീ, നീ പാടാത്ത പാട്ടുകള്‍
കാതോര്‍ത്തു നില്‍പ്പാണിവിടെ ഞാനിപ്പൊഴും
ചോര വാര്‍ന്നീ ന്നീറന്‍ പുതച്ച മനസ്സുമായ്
ചോപ്പാര്‍ന്നു നില്‍ക്കെ കരുതായ്ക നീ , ഭ്രാതൃ-
രക്തത്തില്‍ നീരാടി യെത്തിയോ ളല്ല ,ഞാന്‍
നാമോരെ ചേതസ്സി ലൊന്നായുണര്‍ന്നതും
ഒന്നിച്ചു കൈകൂപ്പി നിന്നു വന്ദിച്ചതും,
പിന്നെ , കൃപാമയി തന്ന തേജസ്സൊരു
മുത്തുപോലീ കരള്‍ച്ചിപ്പിയി ലേ റ്റതും ,
ആഹ്ലാദ വായ്പ്പിന് തിളക്കം തരളാശ്രു-
ബിന്ദുവായ് തീര്‍ന്നതും ,തമ്മില്‍ പിരിഞ്ഞതും
നീ മറന്നോ? ഈ നെറുകയില്‍ നിന് മൃദു-
പാ ണിക ളാ ലൊന്നു തൊട്ടു തലോടുക .
ആ പുണ്യ സ്പര്‍ശനമാത്രയില്‍ നാമൊരേ
ഗര്‍ഭത്തിലെ കരുവെ ന്നറി വീലയോ?
അമ്മ തന് ആത്മാവിലെന്നപോല്‍ ശാലീന-
രാവിന് മടിത്തട്ടില്‍ വീണ്ടു മൊരിക്കല്‍ നാം
കണ്ടു മുട്ടും വരെ പാടുക പക്ഷി നീ
നോവിറ്റു വീണിള പൂക്കുന്ന തിന് കഥ
(ശാന്തകുമാരി വിജയന് )
ഗുരുപാദങ്ങളില്‍.. സ്നേഹ പ്രണാമം.
ReplyDeleteആഹ്ലാദ വായ്പ്പിന് തിളക്കം തരളാശ്രു-
ReplyDeleteബിന്ദുവായ് തീര്‍ന്നതും ,തമ്മില്‍ പിരിഞ്ഞതും
നീ മറന്നോ?
അർത്ഥഗർഭമായ വരികൾ. സമയോചിതമായ കവിത. തിരുവാതിരാശംസകൾ
നാമോരെ ചേതസ്സി ലൊന്നായുണര്‍ന്നതും
ReplyDeleteഒന്നിച്ചു കൈകൂപ്പി നിന്നു വന്ദിച്ചതും,
amma than.........very nice santha kumari vijayan
ReplyDeletenice
ReplyDelete