Thursday, 19 December 2013

കവിത (മീര-ഭാവഗീതങ്ങള്‍-1)

                     


         
                         മീരയുടെ ഗീതങ്ങള്‍  - 1


  കൃഷ്ണാ.....



നിന്നെ   പിരിഞ്ഞിരിക്കുന്ന തിനാലിന്നു
തീ ജ്ജ്വാല യായെന്‍  ഹൃദന്തം.

എന്നടുത്തേക്കു  വന്നാലും , നിന്‍സാമീപ്യ -
മൊന്നിനാല്‍  കാര്‍മേഘ വര്‍ണ്ണാ
പെയ്തു  നിറയുക --സ്വച്ഛം കുളിമ്മയാല്‍
എന്‍റെ  മനം  നിറയാതെ
പോകല്ലേ , ഹേ  പ്രേമ ധാമമേ , കാലങ്ങ--
ളായ്    മീര    നിന്‍ ദാസിയല്ലോ .

കാരുണ്യപൂര്‍ണ്ണമാമാലിംഗനങ്ങളായ്
നിന്‍ പ്രേമ മെന്നില്‍ നിറയ്ക്കൂ....

                                                             ( ശാന്തകുമാരി വിജയന്‍)
ആശയാനുവാദം

2 comments:

  1. തൃപ്പാദങ്ങളില്‍ ....

    ReplyDelete
  2. നിന്നെ പിരിഞ്ഞിരിക്കുന്നതിനാലിന്നു
    തീ ജ്ജ്വാല യായെന്‍ ഹൃദന്തം.
    കാർമേഘവർണ്ണൻ മഴ പെയ്യിക്കട്ടെ. തീജ്ജ്വാല എല്ലാം അണയട്ടെ. ഭാവസാന്ദ്രമായ കവിത. ആശംസകൾ


    ReplyDelete