Thursday, 4 July 2013

കവിത

                         പെങ്ങള്‍


    ഉമ്മറത്തിണ്ണയില്‍  പെങ്ങളുണ്ടെ പ്പൊ ഴും
    നിറ വഴിക്കണ്ണുമായ്   കാത്തിരിക്കാന്‍

   .ഉറിയില്‍  ഒരുരിയരിച്ചോറുമായ്‌,  അതിനുപ്പു -
    ചേര്‍ക്കുവാന്‍  കരിമിഴിയിലിറ്റു  കണ്ണീരുമായ്,
    കാത്തിരിക്കുന്നിതാ,  പെങ്ങള്‍ -കിനാവിന്‍റെ
    കണ്‍പോള  ചാഞ്ഞുറങ്ങുന്ന  നേരം വരെ.

     ദൂര പഥങ്ങളില്‍,  ദൂര ദേശ ങ്ങളില്‍
     നേരിന്നു വേണ്ടി  പൊരുതുവോര്‍ക്കൊക്കെയും
     നേര്‍പെങ്ങളാണിവള്‍,  നേര്‍ന്നിരിപ്പൂ  ഹൃത്തില്‍
     ഇത്തിരി നേരിന്‍  വിശ പ്പു  മാത്രം . 
     ഇത്തിരി   നോവിന്‍ നിറവു  മാത്രം

    
       (   '  വിത  ' കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയകവിത)
                                  --  ശാന്തകുമാരി വിജയന്‍ --






3 comments:

  1. നന്ദി, പെങ്ങളേ ! കവിത അസ്സലായി

    ReplyDelete
  2. ഈ പെങ്ങളുടെ സ്നേഹ വന്ദനം !

    ReplyDelete
  3. " ഇത്തിരി നേരിന്‍ വിശ പ്പു മാത്രം .
    ഇത്തിരി നോവിന്‍ നിറവു മാത്രം"

    kavitha valare ishtamaayi chechi.

    ReplyDelete