സ്ത്രീ
1
പെയ്തൊഴിയാതെ ചീര്‍ത്തു നില്‍ക്കുവാന്‍ വര്‍ഷര്‍ത്തുവിന്‍
മിഴിപ്പീലികള്‍ മാത്രം - എന്തിതിന്‍ പൊരുളാവോ!
2
പൊന്‍ നുറുങ്ങായി ജന്മമിരുളില്‍ കുരുങ്ങിപ്പോയ്
എങ്കിലും പുണ്യം--ഞാനീ മണ്ണിലാണല്ലോ വീണൂ.
3
നീ ത്യജിച്ചതാമോരോ ജീവബിന്ദുവും പെയ്തു -
പെയ്ത ലിഞ്ഞിള പുത്രപൂര്‍ണ്ണയായ് ലസിക്കുന്നൂ...
4
ക്ഷുദ്ര മാനസയെന്നു ഹസിപ്പൂ ലോകം ഭദ്ര -
ദീപമൊന്നെന്നാത്മാവില്‍ കതിര്‍വീശി ടുമ്പോഴും
താരിലെ തുഷാരം പോല്‍ മിഴിനീര്‍കണങ്ങളെ ന്‍
കരളിന്‍ ദലങ്ങളെ എണ്ണിനോക്കുന്നൂ ,വീണ്ടും
5
മീന മാസത്തിന്‍ കുളിര്‍ത്തേക്കുപാട്ടിനാല്‍
ആര്‍ദ്രമായ് തീര്‍ന്ന നിലാവിന്‍ നുറുങ്ങുകള്‍
കൈ പിടിച്ചോടിയോ പോയ ഹര്‍ഷങ്ങളില്‍
വീണ്ടും മുഖം പൂഴ്ത്തി നില്‍ക്കുന്നു ചേതന !
പൊന്‍നുറുങ്ങായി ജന്മമിരുളില്‍ കുരുങ്ങിപ്പോയ്
ReplyDeleteഎങ്കിലും പുണ്യം--ഞാനീ മണ്ണിലാണല്ലോ വീണൂ.
കവിതയിൽ ഒരു നിരാശാബോധം സ്ഫുരിക്കുന്നു. ഈ മണ്ണിൽ എല്ലാ പുണ്യവും ലഭിക്കുമാറാകട്ടെ
ReplyDeleteസര്‍,ഇതൊരു അനുഗ്രഹമായി ഭവിക്കട്ടെ.
നമോവാകം .
വിഷു ആശംസകൾ
ReplyDelete
ReplyDeleteനന്ദി സര്‍.
സ്നേഹ സമൃദ്ധി യുടെ പൊന്‍ കണികാണാന്‍
ഈ ആശംസ ഒരു നിമിത്തമായ് തീരട്ടെ ...
ആര്‍ദ്രമീ നുറുങ്ങുകള്‍ ഭാവസാന്ദ്രമായേതോ
ReplyDeleteനീര്‍മിഴിക്കണങ്ങള്‍ പോലുള്ളിലുജ്ജ്വലിക്കുന്നു