വിഷു പ്രഭാതത്തില്‍
പുലരിക്കതിരൊളിയൊളിക്കും കണിക്കൊന്ന -
പ്പൂവുകള്‍ സുവര്ണശ്രീയണിയും വിഭാതത്തില്‍
അകലെ വിഷുപ്പക്ഷിയിരുളിന്‍ മുഖം തേടി -
യലയുന്നുണ്ടാമിളം വെയിലിന് തിരയ്ക്കുള്ളില്‍
പതുങ്ങി ചെല്ലും ;പയ്യെ കണ്ണുപൊത്തിയിട്ടാ പൂ -
മ്പൊടി കട്ടെടുക്കുമാ കള്ളനാമുണ്ണിക്കണ്ണന്‍
കുണുങ്ങിക്കൂടും കുരുക്കുത്തി മുല്ല തന് കാതില്‍
കുതുകാല് പാടുന്നുവോ കുസൃതിക്കവിതകള്‍
പൊന്നലുക്കുകള്‍ക്കുള്ളില്‍ മിന്നുമീ കണിക്കൊന്ന -
പെണ്ണിനു കുളിരല ചേല നെയ്തീടും കാറ്റേ
പച്ചിലത്താലത്തില്‍ നിന്നൊരു കൈക്കുമ്പിള്‍ പൂക്കള്‍
പിച്ചിയിട്ടാലും ;വിഷുക്കണി ഞാനൊരുക്കട്ടെ .
വെള്ളരിത്താലത്തിലെ ഇളനീര് വിളക്കൊളി -
നാളമൊത്തൊരു ദീപമെന്നിലും തെളിയിക്കാന്‍
സ്നേഹത്താലുദ്ദീപ്തമാം നാളത്തെ പുലരിപ്പൂ -
ക്കണി കാണുവാന്‍ മോഹപ്പക്ഷികളുണരുന്നു .
രാത്രിതന്‍ പരിഭവക്കാര്‍ മുഖത്തൊരു വെള്ളി -
രേഖ പോലുദയ പ്പൂത്തിരികളെരിയവെ
ഇരുളിന് തല കൊയ്യാനുണരും സുദര്‍ശന -
രശ്മിയില്‍ പൂമൊട്ടുകളെന്നിലും വിരിഞ്ഞെങ്കില്‍ .
ശാന്തകുമാരി വിജയന് .
പൊന്നലുക്കുകള്‍ക്കുള്ളില്‍ മിന്നുമീ കണിക്കൊന്ന -
ReplyDeleteപെണ്ണിനു കുളിരല ചേല നെയ്തീടും കാറ്റേ
പച്ചിലത്താലത്തില്‍ നിന്നൊരു കൈക്കുമ്പിള്‍ പൂക്കള്‍
പിച്ചിയിട്ടാലും ;വിഷുക്കണി ഞാനൊരുക്കട്ടെ .
മനോഹരമായ വരികൾ. ഇനിയും എഴുതുക. മറ്റുള്ളവരുടെ ബ്ലോഗ് വായിച്ച് അഭിപ്രായം കുറിക്കുക. എല്ലാ ആശംസകളും
പുതിയ ബ്ലോഗർ ആണെന്നു തോന്നുന്നു. സുസ്വാഗതം. കവിത ഇഷ്ടപ്പെട്ടു. തുടർന്നും എഴുതുമല്ലോ.
ReplyDeleteനബിതയുടെ ബ്ലോഗ് വായിക്കുന്നുണ്ട് . അഭിപ്രായം എഴുതിയതിനു നന്ദി.
Deleteപ്രിയപ്പെട്ട സുഹൃത്തെ,
ReplyDeleteകൊതിപ്പിക്കുന്ന മനോഹരമായ വരികള്‍
കവിത വളരെ സുന്ദരം
മറ്റു കവിതകളും വായിക്കുന്നു
ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ് ന്റെ ബ്ലോഗ് മുന്‍പൊരിക്കല്‍ ഞാന്‍ നോക്കിയിട്ടുണ്ട്.ഇനി നോക്കാം നല്ല വാക്കുകള്‍ക്ക് നന്ദി. ഞാന്‍ ബ്ലോഗ്ഗില്‍ പുതിയതാണ് . എനിക്കും കവിതകളാണ് കൂടുതലിഷ്ട്ടം.
ReplyDeleteപൊന്നലുക്കുകള്‍ക്കുള്ളില്‍ മിന്നുമീ കണിക്കൊന്ന -
ReplyDeleteപെണ്ണിനു കുളിരല ചേല നെയ്തീടും കാറ്റേ
പച്ചിലത്താലത്തില്‍ നിന്നൊരു കൈക്കുമ്പിള്‍ പൂക്കള്‍
പിച്ചിയിട്ടാലും ;വിഷുക്കണി ഞാനൊരുക്കട്ടെ .
ഇല്ല സംശയം കാറ്റില്‍ കൈകളീ മൃദുസ്വനം
ഫുല്ലമാക്കുവാനെത്തും ! ഇക്കണി മനോഹരം.