മീര---ഭാവഗീതങ്ങ.ള്‍ 2
ഞൊടിയിട ഞാനെന്‍റെ ശയ്യയി.ല്‍ ചാഞ്ഞൊന്നു
മിഴിയിണ പൂട്ടുമ്പോഴേക്കും,
പ്രേമസ്വരൂപനാമെന്‍റെ
നാഥ.ന്‍ പ്രിയ-
മാര്‍ന്ന കടാക്ഷങ്ങളോടെ
മിന്നലൊളി പോലെ ചാരത്തണയുന്നു
പെട്ടെന്നു ഞാനുണ.ര്‍ന്നല്ലോ
വെമ്പലാ.ര്‍ന്നൊട്ടു വിറപൂണ്ടു
ദേവന്‍റെ
പാദങ്ങള്‍തൊട്ടു തലോടാ.ന്‍
മുന്നോട്ടു ചായവേ
,താമരത്താരു പോല്‍
പേലവം പാദങ്ങ.ള്‍ മാത്രം
കണ്ടേ.ന്‍ , ഒരു മാത്ര,വിദ്യുല്ലതിക
പോല്‍
മാഞ്ഞു മറഞ്ഞവ.ന്‍ പോയി .
എന്‍റെ സഖിമാ.ര്‍ സുഷുപ്തിയിലാണ്ടു പോയ്
ഞാനുറങ്ങീല, എന്നിട്ടും
കണ്ടതില്ലേന്‍ ഗിരി
ധാരിയാം കണ്ണനെ
കണ്ണും മനവും നിറയെ .
ഗോപകുമാരകനാ വനവീഥിയി.ല്‍
ഗോക്കളെ പാലിക്കയാവാം.
നവനീതമുണ്ണുന്നു കണ്ണ.ന്‍ വിരഹിക.ള്‍
ഗോപിമാര്‍ കണ്ണീരുമു.ണ്ണും
മീരതന്‍ നാഥ.ന്‍ അവ.ന്‍ മാത്രം –ആകയാ.ല്‍
രാവും പകലുമോര്‍ക്കാതെ
കാത്തിരിപ്പേന്‍, ഗൃഹം വിട്ടവന്‍ ഗോക്കളു—
മൊത്തിനിയെത്തും വരേയ്ക്കും.
ശാന്തകുമാരി വിജയന്‍
(ആശയാനുവാദം)
ഗുരുപാദങ്ങളില്‍......
ReplyDeleteസ്നേഹപൂര്‍വ്വം.
കാത്തിരിപ്പേന്‍, ഗൃഹം വിട്ടവന്‍ ഗോക്കളു—
ReplyDeleteമൊത്തിനിയെത്തും വരേയ്ക്കും.
കാത്തിരിക്കുകതന്നെ. നല്ല കവിതയ്ക്ക് അഭിനന്ദനഗൾ.
നല്ല വരികൾ.
ReplyDeleteആശംസകൾ