Tuesday, 7 May 2013
മുകുന്ദാ ..
.ഒരു ചെമ്പകപ്പൂ വിരിഞ്ഞ തൊടിയിലെ
കുളിര്കാറ്റു വന്നെന്റെ ജാലകത്തിന്
പിന്നിലൊളിച്ചു തന് കൈയ്യിലെ പൂമണം
മെല്ലെ എനിക്കായ് പകുത്തു പോകെ
അറിയുന്നു ഞാന്‍ , എന്റെ കണ്ണനു നല്കുവാന്
സമ്മാനമാണ് നീ തന്നതല്ലോ !...
കുരുവികള്‍ വന്നെന്റെ തൊടിയിലെ പൂക്കളില്‍
നറുതേന്‍ വിരുന്നുമായ് കൂടിടുമ്പോള്‍
പാടുമീണങ്ങളില്‍ മധുരമായ് നിറയുന്ന
മധുവെന്റെ മണിവര്‍ണനുള്ളതല്ലോ....
വന മുളംകാടിന്റെ യിടയിലൂടൊഴുകുന്ന
തെളിനീരരുവി തന്നുള്ളുപോലെ
മധുരമായ് മുരളിയി ലൊഴുകുന്ന പാട്ടുകള്‍
പകരം തരികയില്ലേ , മുകുന്ദാ ...
(ശാന്തകുമാരി വിജയന് )
Subscribe to:
Post Comments (Atom)
മണവും, മധുരവും നൽകുക പകരം കണ്ണന്റെ മുരളീഗാനം ആസ്വദിക്കുക. നല്ല ഭാവന. ആശംസകൾ
ReplyDeleteഭക്തിസാന്ദ്രം
ReplyDeleteവായന കഴിഞ്ഞു കൃഷ്ണാ എന്ന് വിളിച്ചു പോയി..
ReplyDeleteതികച്ചും ഭക്തിസാന്ദ്രം