Monday, 29 April 2013

 



                          സൗഹൃദം   



നീളുന്നു,  ജീവിതപ്പാതകള്‍,   കൈവഴി--
യായി   പിരിയുന്നു, സ്നേഹസ്വര്‍ഗംഗകള്‍
പാഥേയമില്ലാ, വെറും കൈയ്യുമായ്  തണല്‍-
പ്പാത  വക്കത്തു  തളര്‍ന്നിരിപ്പോളിവള്‍,
തെല്ലു മധുരം പുരട്ടിയൊരു പിടി -
നല്ല കാലത്തിന്‍  സ്മരണയേന്തുന്നവള്‍.

ഇല്ല, തളരില്ലൊരിക്കലും  സൗഹൃദ-
ത്തെന്നല്‍ സൗമ്യോദാരമീ  കൈ  പിടിക്കവേ
.ഇല്ല , പാദങ്ങളിടറില്ല : വേനലാം
പൂഴി മണ്‍പാതകളെത്ര  പിന്നിട്ടു  ഞാന്‍...



   ( ശാന്തകുമാരി  വിജയന്‍)






5 comments:

  1. സൗഹൃദത്തിന്റെ കുളിർ തെന്നൽ വീശുന്ന ഈ കവിത ഇഷ്ടമായി. തളരാതെ മുന്നോട്ടുപോവാൻ ശക്തിയുണ്ടാവട്ടെ

    ReplyDelete
    Replies

    1. സര്‍, ഇതൊരനുഗ്രഹ മായി ഭാവിക്കാന്‍ ഈശ്വരന്‍ തുണക്കട്ടെ.
      വഴി തിരിഞ്ഞു പോയ ഒരുപാടു സൗഹൃദങ്ങള്‍ ഓര്‍മ്മകളില്‍ ഉണ്ട് ..ഇടയ്ക്കു ഒന്ന് വന്ന് എത്തി നോക്കി പോകുന്ന എത്രയോ മുഖങ്ങള്‍... എല്ലാ കാലവും അങ്ങനെ തന്നെ ആണെന്ന് ഇന്നറിയുന്നു...
      സസ്നേഹം .....

      Delete
    2. This comment has been removed by the author.

      Delete
  2. തെല്ലു മധുരം പുരട്ടിയൊരു പിടി -
    നല്ല കാലത്തിന്‍ സ്മരണയേന്തുന്നവള്‍.



    ഇല്ല കൈ വിട്ടു പോകില്ലയൊരിക്കലും;
    നല്ലകാലങ്ങള്‍ തരും സര്‍ഗ്ഗഗീഥികള്‍...!

    ReplyDelete
  3. sankadapeedenda.....souhridam sathyamanenkil athinte vallikal namme chuttivarinju samrakshikkum...theerchayanu....athinoru snehardramaya manassu venam....athanallo innathe manushyark nashtamavunnath...vedanikkenda sodari.....kavitha nannayi....aasamsakal...

    ReplyDelete