Wednesday, 24 April 2013

          


                     അടുക്കള പ്പാട്ടുകള്‍
 

1 മനസ്സ്


കറുത്ത മണ്കലം-അതിനുള്ളില്‍  വെണ്ണ-
തിരിഞ്ഞുയരാത്ത  തയിര്‍, കടകോലിന്‍
ദ്രുത ചലനത്തിലുണര്‍ന്നുലഞ്ഞേറെ
കലമ്പലോടിറ്റു  മിഴി നീരും വീഴ്ത്തി
തളര്‍ന്നു താഴുന്ന മനസ്സുപോല്‍ സ്വര-
ഗതിയോലും  താളം   ഹൃദയതാളമായ്
ഒരുവളും ;എന്‍റെ  അടുക്കളയ്ക്കക--
ത്തി രിപ്പാണെത്രനാള്‍!     ഇനിയുമെത്ര നാള്‍?


2 അഗ്നി 

അടുപ്പിലെ  അഗ്നി    ഒരിക്കലും  കുഞ്ഞേ
കെടുത്തരുതെന്നു പറഞ്ഞു പണ്ടു പെണ്‍-
കിടാങ്ങളോടൊരു  മുതു മുത്തശ്ശി,യാ-
പഴയ വാക്കിനാല്‍ അവരിന്നും മനം
കെടാത്ത  നോവിനാലെരി യിച്ചു   നില്‍പ്പൂ.


അടുപ്പിലെ തീയും ,അകത്താളും നോവും
കെടാതെ  കാക്കുവോരിവര്‍ക്കു മുറ്റത്തെ
കറിവേപ്പിന്‍ കൊമ്പത്തിരുന്നു    ദൂഷണം
പറഞ്ഞു കേള്‍പ്പിക്കാനൊരു    കരിംകാക്ക...


3 നന്ദി

അടുക്കള വാതില്‍പ്പുറ ത്തു   വാലാട്ടി -
പ്പതുങ്ങി നില്‍ക്കുന്നൂ  കറുത്ത  നായ്ക്കുട്ടി.
എറിഞ്ഞോടിച്ചാലുമതു  വീണ്ടും  പങ്ങി-
പ്പതുങ്ങി യെത്തുമ്പോള്‍  ,ഒരു പിടി ച്ചോറിന്‍
നനുത്ത  വാത്സല്യം  വിളമ്പുമീയമ്മ.
കളിവാക്കെന്നോണം ചിലപ്പോള മ്മ  തന്‍
പരിഭവം --''  നന്ദിയിതിന്നേറും ,  പക്ഷെ..!  ''

9 comments:

  1. ഒരിറ്റു കണ്ണുനീര്‍ പൊടിഞ്ഞുവോ? നേരേ-
    യെടുത്തുവച്ചൊരീചിമിഴ് തുറക്കവേ....!

    ReplyDelete
    Replies
    1. ഒരിറ്റു കണ്ണീരും പൊ ടിയുകില്ലിനി,
      അതീ ചിപ്പിക്കുള്ളില്‍ മണിമുത്തായല്ലോ .

      Delete

  2. അടുക്കളക്കാര്യം കവിതയായ്‌ നല്ലോ
    രടുക്കുംചിട്ടയുമഴകുമാർന്നിതാ
    മനസ്സു മഗ്നിയുമറിയുന്നു, മർത്ത്യൻ
    മറന്നുപോകുന്ന ഗുണമാം നന്ദിയും

    ReplyDelete
    Replies
    1. എന്‍റെ ഗുരുനാഥനു മുന്നില്‍
      സ്നേഹ പ്രണാമം.....

      Delete
  3. അടുക്കള കാര്യം ഒരു നോവായി പതിഞ്ഞുവല്ലോ..

    ReplyDelete
    Replies
    1. പ്രിയ സ്നേഹിതേ, സ്നേഹ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
      നമസ്കാരം .. കവിത ഇഷ്ട്ടമായെന്നു കേള്‍ക്കുമ്പോള്‍ സന്തോഷം തന്നെ. നന്ദി .ഇനിയും കാണാം. എന്ന് പ്രതീക്ഷ...

      Delete
  4. നന്നായിരിയ്ക്കുന്നു. ആശംസകള്‍ ...

    ReplyDelete
    Replies
    1. അനുജാ, ഈ ആശംസകള്‍ സ്നേഹത്തോടെ സ്വീകരിക്കുന്നു സന്തോഷപൂര്‍വ്വം നന്ദി പറയട്ടെ.

      Delete
  5. manass,manassinte agni.,agniyilninnum nandi....nannayirikkunnu....narahathya cheyyathirikkanum, aathmahathya cheyyathirikkanumanu kavitha ezhuthunnath ennanu Sree Vailoppilli mash paranjirikkunnath.....namukkum nammalude novukalattam.....aasamsakal...

    ReplyDelete